ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു
Apr 18, 2012, 16:52 IST
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി ആദിവാസി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയെ കോടതി കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
ടെലിവിഷന്‍ മെക്കാനിക്കായ പെരുമ്പളതൊട്ടിയിലെ ജയശീലനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി അന്വേഷണ ഉദ്യോഗസ്ഥനായ കാസര്‍കോട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പിക്ക് ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ഏപ്രില്‍ 19 വരെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ജയശീലനെ കസ്റ്റഡിയില്‍ കിട്ടാന്‍ എസ് എം എസ് ഡി വൈ എസ് പി കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
പെരിയ മുത്തനടുക്കത്തെ 22 കാരിയായ ആദിവാസി യുവതിയുടെ പരാതി പ്രകാരമാണ് ജയശീലനെതിരെ ലൈംഗിക പീഡനത്തിന് ബേക്കല്‍ പോലീസ് കേസെടുത്തിരുന്നത്.
2011 ഏപ്രില്‍ മാസത്തില്‍ രണ്ട് ദിവസവും 2012 മാര്‍ച്ച് 25 മുതല്‍ രണ്ട് ദിവസവും യുവതിയെ ഗുരുവായൂര്‍, കൊല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും വിവാഹം ചെയ്യാതെ വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്തുവെന്നാണ് ജയശീലനെതിരായ കേസ്.
യുവതിയുടെ മൊബൈല്‍ ഫോണില്‍ ജയശീലന്റെ മിസ്ഡ് കോള്‍ വന്നതോടെയാണ് ഇരുവരും തമ്മില്‍ പരിചയത്തിലും പിന്നീട് പ്രണയത്തിലുമായത്. പ്രണയം ചൂടുപിടിച്ചതോടെ കമിതാക്കള്‍ ആദ്യം പറശ്ശിനിക്കടവില്‍ പോയിരുന്നു. പിന്നീടാണ് കൊല്ലൂരിലും ഗുരുവായൂരിലും ഇരുവരും പോയി താമസിച്ചത്.
27 ന് രാവിലെ കൊല്ലൂരില്‍ നിന്നും തിരിച്ച് ഉച്ചയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയ ജയശീലനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്നും മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തതായി വ്യക്തമായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ജയശീലനെ മൊബൈ ല്‍ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞപ്പോള്‍ തന്നെ വിവാഹം ചെയ്യണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും യുവതി അറിയിച്ചിരുന്നു.
താന്‍ ഉടനെ കാണാമെന്ന് ഫോണില്‍ അറിയിച്ച ജയശീലന്‍ തുടര്‍ന്നും വന്നില്ല. ഇതോടെയാണ് ജയശീലനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയത്.

Keywords: Kasaragod, Kanhangad, Molestation, Accuse, Police custody