യാത്രക്കിടെ വനിതാ ഡോക്ടറെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
Dec 20, 2014, 05:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2016) ട്രെയിന്‍ യാത്രക്കിടെ വനിതാ ഡോക്ടറെ കയറിപ്പിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്‌കയായ ഡോക്ടറെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ സഹയാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പടന്നക്കാട് സ്വദേശി എം സി ഷരീഫ്(36) ആണ് പിടിയിലായത്.
ഞായറാഴ്ച പുലര്‍ച്ചെ മംഗളൂരു ഭാഗത്ത് നിന്നും ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഡോക്ടറെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ഡോക്ടര്‍ ബഹളം വെച്ചപ്പോഴാണ് തീവണ്ടിയിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ ഷരീഫിനെ പിടികൂടിയത്.
കണ്ണൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ ഷരീഫിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസ് കാസര്‍കോട് റെയില്‍വേ പോലീസിന് കൈമാറുമെന്ന് കണ്ണൂര്‍ റെയില്‍വേ പോലീസ് അറിയിച്ചു.
Keywords: kasaragod, Molestation-attempt, Bus, Train, Doctor, Women, Kanhangad, Kannur Railway Police, Kasargod Police, Padannakad.