ശിശുഭവനില്‍ 14കാരിയെ ബലാത്സംഗം ചെയ്ത മധ്യപ്രദേശ് സ്വദേശി വലയില്‍
Feb 2, 2015, 16:11 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 02/02/2015) ചിറ്റാരിക്കാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ശിശുഭവനില്‍ മുംബൈ സ്വദേശിനിയായ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ മധ്യപ്രദേശ് സ്വദേശി അജബ് പോലീസ് വലയിലായതായി സൂചന. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.
ശിശുഭവനിലെ ജോലിക്കാരനായ അജബ് രണ്ടു മാസം മുമ്പാണ് അന്തേവാസിയായ മുംബൈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ശിശുഭവന്‍ അധികൃതര്‍ പ്രാര്‍ത്ഥനയ്ക്കായി പുറത്തുപോയ സമയത്ത് പുലര്‍ച്ചെ ആറു മണിയോടെ അജബ് പെണ്‍കുട്ടിയെ ശിശുഭവനിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ശിശുഭവന്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ശിശുഭവന്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം അജബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Keywords : Kasaragod, Kanhangad, Molestation, Case, Accuse, Police, Investigation, Ajab.