city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലൈംഗിക പീഡനത്തെ തുടര്‍ന്ന് 16കാരി ജീവനൊടുക്കിയ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ക്ക് ഡി.എന്‍.എ ടെസ്റ്റ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2014) ലൈംഗിക പീഡനത്തെ തുടര്‍ന്ന് 16കാരി ജീവനൊടുക്കിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടു. ചിറ്റാരിക്കാല്‍ ചട്ടമല സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തെ തുടര്‍ന്നുണ്ടായ മാനഹാനി മൂലം വീട്ടിനകത്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിലാണ് പോലീസ് നിരീക്ഷണത്തിലുള്ള ബളാലിലെ ഷാനില്‍ കുമാറിനെ (27) ഡി.എന്‍.എ ടെസ്റ്റിന് വിധേയനാക്കാന്‍ കോടതി ഉത്തരവിട്ടത്.

പ്രതിയെ കണ്ടെത്തുന്നതിനായി ഷാനില്‍ കുമാറിനെ ഡിഎന്‍എ ടെസ്റ്റിന് വിധേയനാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വെള്ളരിക്കുണ്ട് സിഐ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 2012 സെപ്തംബര്‍ 13നാണ് പെണ്‍കുട്ടി വീട്ടിനകത്ത് വെച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി പിന്നീട് മരണപ്പെടുകയായിരുന്നു.
ലൈംഗിക പീഡനത്തെ തുടര്‍ന്ന് 16കാരി ജീവനൊടുക്കിയ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ക്ക് ഡി.എന്‍.എ ടെസ്റ്റ്

പെണ്‍കുട്ടിയുട കത്തിക്കരിഞ്ഞ ശരീരത്തില്‍ നിന്നും പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ജനനേന്ദ്രിയത്തില്‍ പുരുഷ ബീജം കണ്ടെത്തിയിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനം നടന്നിരുന്നതായി തെളിയുകയും ചെയ്തു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ രാസപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അതിലും ബീജത്തിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇതോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. പെണ്‍കുട്ടിയുമായി അടുത്ത് ഇഴപഴകിയിരുന്ന ഷാനില്‍ കുമാറായിരിക്കാം പീഡനത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. പെണ്‍കുട്ടിയുടെ മരണശേഷം ഷാനിലിനെയും ബന്ധുക്കളെയും സംശയാസ്പദമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഷാനിലിനെയും സംശയിക്കപ്പെട്ട മറ്റു യുവാക്കളെയും ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

താന്‍ നിരപരാധിയാണെന്നും ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും ഷാനില്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kanhangad, Kasaragod, Kerala, Accuse, Case, Police, DNA Test. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia