സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികള്‍ മുങ്ങി
Dec 15, 2014, 14:11 IST
പെരിങ്ങോം: (www.kasargodvartha.com 15.12.2014) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ടംഗ സംഘം മുങ്ങി. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി.
ചെറുവത്തൂര്‍ ഉപജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15കാരിയെ തട്ടിക്കൊണ്ടുപോയി പെരിങ്ങോത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചെറുവത്തൂര്‍ വെളിച്ചംതോട് സ്വദേശികളായ സതീശന്‍, ജയേഷ് എന്നിവര്‍ക്കെതിരെയാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. ഡിസംബര്‍ എട്ടിന് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് വാഹനത്തില്‍ തട്ടികൊണ്ടുപോയി പെരിങ്ങോത്തേക്ക് എത്തിക്കുകയും അവിടെ വിജനമായ സ്ഥലത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഒളിവില്‍ പോയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Molestation, School, Student, Kidnap, Accuse, Police, Investigation, Kasaragod, Kerala, Kanhangad, Cyber Cell, Satheeshan, Jayesh.
Advertisement: