city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്യൂഷന്‍ സെന്ററിലെ പീഢനം: സ്ഥലമാറ്റം ആവശ്യപ്പെട്ട് കുറുപ്പിന്റെ കത്ത്

ട്യൂഷന്‍ സെന്ററിലെ പീഢനം: സ്ഥലമാറ്റം ആവശ്യപ്പെട്ട് കുറുപ്പിന്റെ കത്ത്
Rajendrakurup
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററിലെ ചില വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഢിപ്പിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഇലക്ട്രിസിറ്റി വകുപ്പില്‍ പെരിയ അസി. എഞ്ചിനീയര്‍ ഓഫീസിലെ കാഷ്യര്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി രാജേന്ദ്രകുറുപ്പ് തന്നെ കാസര്‍കോട് ഭാഗത്തേക്ക് സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് ഇലക്ട്രിസിറ്റി വകുപ്പ് കാഞ്ഞങ്ങാട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് രജിസ്‌ട്രേഡ് കത്ത് അയച്ചു.

ലൈംഗിക പീഢനക്കേസില്‍ ജയിലിലടക്കപ്പെട്ട ബല്ലാകടപ്പുറത്തെ മുഹമ്മദ് അ­ഷ്­ക­റിന് ക്ലീന്‍ ചീട്ട് നല്‍കിയ കത്തില്‍  അ­ഷ്­ക­റിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കുറുപ്പ് വെളിപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ഒരു ബസുടമയുടെ സമ്മര്‍ദത്തിന് വഴങ്ങി ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാല്‍  അ­ഷ്­ക­റിനെതിരെ കള്ളക്കേസെടുത്ത് ലോക്കപ്പിലിട്ട് പീഢിപ്പിക്കുകയായിരുന്നുവെന്നും കുറുപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.  അ­ഷ്­ക­ര്‍ തനിക്ക് മകനെപ്പോലെയാണെന്ന് പറയുന്ന കുറുപ്പ്  അ­ഷ്­ക­റിന് ട്യൂഷന്‍ സെന്റര്‍ തുടങ്ങാന്‍ സാമ്പത്തികമായി സഹായിച്ചതായും സമ്മതിക്കുന്നു.

ട്യൂഷന്‍ സെന്ററിലെ പീഢനം: സ്ഥലമാറ്റം ആവശ്യപ്പെട്ട് കുറുപ്പിന്റെ കത്ത്
Ashkar
അതേസമയം ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കുന്ന കാര്യം കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. തനിക്ക് ഹൃദയാഘാതം ഉണ്ടായപ്പോള്‍ തന്നെ പരിചരിക്കാന്‍ കൂടെയുണ്ടായിരുന്നത്  അ­ഷ്­ക­റായിരുന്നുവെന്നും നല്ല സൗഹൃദബന്ധമാണ്  അ­ഷ്­ക­റിനോട് ഉണ്ടായിരുന്നതെന്നും കുറുപ്പ് പറയുന്നു. ലൈംഗിക പീഢനസംഭവവുമായി ബന്ധപ്പെട്ട് നാട്ടില്‍ സായാഹ്ന പത്രങ്ങളിലും മറ്റും നിറം പിടിപ്പിച്ച കഥകളാണ് പുറത്തുവരുന്നതെന്നും ജീവിക്കണമോ മരിക്കണമോ എന്ന ചിന്തയിലാണ് താനെന്നും കുറുപ്പ് കത്തില്‍ വിശദീകരിക്കുന്നുണ്ട്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന കുറുപ്പ് തനിക്ക് കാസര്‍കോട് മേഖലയിലെവിടെയെങ്കിലും സ്ഥലംമാറ്റം അനുവദിക്കണമെന്ന് കത്തില്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.

ലൈംഗിക പീഢനസംഭവം പുറത്തുവരികയും  അ­ഷ്­ക­റിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്ത ഉടന്‍ പെരിയയിലെ ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നും തടിതപ്പിയ കുറുപ്പ് ഈ കേസില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കി കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സ്ഥലംമാറ്റം ലഭിക്കുന്നതിന് വേണ്ടിയാണ് കുറുപ്പ് കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് രജിസ്‌ട്രേഡ് കത്ത് അയച്ചതെങ്കിലും ഈ കത്ത് പരിഗണിക്കാനിടയില്ല. സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കേണ്ടത് താന്‍ ജോലി ചെയ്യുന്ന ഓഫീസിലെ അസി.എഞ്ചിനീയര്‍ വഴിയാകണമെന്നാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായാണ് കുറുപ്പ് നേരിട്ട് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് കത്തയച്ചത്.

Keywords: Rajendrakurup, Azhar, Tution centre, Students, Molestation, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia