city-gold-ad-for-blogger

ശിശുഭവനില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ മധ്യപ്രദേശ് സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 14/03/2015) ശിശുഭവനിലെ അന്തേവാസിയായ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ മധ്യപ്രദേശ് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് മാന്‍ഡല ജില്ലയിലെ അജബ് കുമാര്‍ ദുര്‍ബെ (22)യെയാണ് വെള്ളരിക്കുണ്ട് സി.ഐ ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ശിശുഭവനിലെ ക്ലീനിംഗ് തൊഴിലാളിയായ അജബ് കുമാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞ ശിശുഭവന്‍ അധികൃതര്‍ പെണ്‍കുട്ടിയെയും കൂട്ടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ പേര് മാത്രമാണ് ശിശുഭവനിലെ അധികൃതരുടെ കൈവശമുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് പ്രതിയെ തേടി ടി.പി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മധ്യപ്രദേശിലേക്ക് തിരിച്ചത്.

തിരച്ചിലിനൊടുവില്‍ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്നും അതിസാഹസികമായാണ് പോലീസ് അജബ് കുമാറിനെ പിടികൂടിയത്. പ്രതിയെ നാട്ടിലെത്തിച്ചു. അഡീഷണല്‍ എസ്.ഐ ജോസൂട്ടി, സീനിയര്‍ പോലീസ് ഓഫീസര്‍ കമലാക്ഷന്‍ എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ശിശുഭവനില്‍ 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ മധ്യപ്രദേശ് സ്വദേശി അറസ്റ്റില്‍

Keywords : Kasaragod, Kanhangad, Accuse, Arrest, Molestation, Vellarikundu, Ajab Kumar, TP Sumesh, Molestation: Accused arrested in Madhya Pradesh.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia