യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിയെ റിമാന്റ് ചെയ്തു
Jun 21, 2012, 14:25 IST
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനംചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ്‌ചെയ്തു. പരപ്പ പന്നിത്തടത്തെ എംആര്‍ ഭാസ്‌ക്കരനെ (35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്)കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.
പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കള്ളാര്‍ പ്രാന്തര്‍കാവിലെ 26 കാരിയായ യുവതിയെ ഭാസ്‌ക്കരന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. 2009 സെപ്തംബറില്‍ യുവതിയുടെ പ്രാന്തര്‍കാവിലുള്ള വീട്ടില്‍ വന്ന ഭാസ്‌ക്കരന്‍ മറ്റാരുമില്ലാതിരുന്ന അവസരം മുതലെടുത്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
പിന്നീട് വിവാഹ വാഗ്ദാനം നല്‍കി ഭാസ്‌ക്കരന്‍ തുടര്‍ന്നും യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കി. യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയ ഭാസ്‌ക്കരന്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് ഉറപ്പായതോടെ യുവതി വനിതാകമ്മീഷന്‍ സിറ്റിംഗില്‍ പരാതി നല്‍കുകയായിരുന്നു. വനിതാകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് ഭാസ്‌ക്കരനെതിരെ രാജപുരം പോലീസ് കേസെടുത്തത്.

Keywords: Molestation, Accuse, Remand, Rajapuram, Kanhangad, Kasaragod