മുഹമ്മദ് റഫിയുടെ ഓർമ്മകളിൽ സംഗീതസാന്ദ്രമായി കാസർകോട്: പ്രമുഖരെ അനുസ്മരിച്ച് റഫി മഹൽ, കെഎല്‍ 14 സിംഗേര്‍സ് ക്ലബ്ബിൻ്റെ റഫി കി യാദേന്‍
● പ്രമുഖരായ വ്യക്തികളെയും യോഗത്തിൽ അനുസ്മരിച്ചു.
● റഫി മഹൽ അംഗം എരിയാൽ ഷെരീഫിനെ ആദരിച്ചു.
● യു.കെ. അജ്മലിന്റെ പുസ്തകം ലൈബ്രറിക്ക് കൈമാറി.
● റഫി മഹൽ പ്രസിഡന്റ് പി.എസ്. ഹമീദ് അധ്യക്ഷനായിരുന്നു.
തളങ്കര: (KasargodVartha) ഓരോ ജൂലൈ 31-ഉം കടന്നുപോകുന്നത് ഗാനഗന്ധർവ്വൻ മുഹമ്മദ് റഫിയുടെ ഓർമ്മകളിലാണ്. അദ്ദേഹത്തിന്റെ 45-ാം ചരമവാർഷികത്തിലും ആസ്വാദക മനസ്സുകളിൽ ആ ഓർമ്മ കൂടുതൽ ദീപ്തമായി വരുന്നതായി തളങ്കര മുഹമ്മദ് റഫി കൾച്ചറൽ സെന്റർ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി.എസ്. ഹമീദിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ സെക്രട്ടറി പി.കെ. സത്താർ സ്വാഗതം പറഞ്ഞു.
തുടർന്ന് വി.എസ്. അച്യുതാനന്ദൻ, പത്രപ്രവർത്തകനായിരുന്ന ഗോപാലകൃഷ്ണൻ, ഡോ. ബി.എസ്. റാവു, നെല്ലിക്കുന്ന് പൂരണം മുഹമ്മദ് അലി, തെരുവത്ത് അബ്ദുൽ റഹിമാൻ (അത്തു), ജമാൽ നുസ്രത് നഗർ എന്നിവരെ യഥാക്രമം എ.എസ്. മുഹമ്മദ് കുഞ്ഞി, ടി.എ. ഷാഫി, എരിയാൽ ഷെരീഫ്, ഷാഫി തെരുവത്ത്, അബ്ദുൽ റഹിമാൻ ബാങ്കോട്, ടി.എസ്. ബഷീർ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു.
കാസർകോട് സാഹിത്യവേദിയുടെ ട്രഷററായി നോമിനേറ്റ് ചെയ്യപ്പെട്ട റഫി മഹൽ അംഗം എരിയാൽ ഷെരീഫിനെ പ്രസിഡന്റ് പി.എസ്. ഹമീദ് ഷാൾ അണിയിച്ച് ആദരിച്ചു. യു.കെ. അജ്മൽ രചിച്ച 'ഗൂർഖകളുടെ നാട്ടിൽ' എന്ന യാത്രാവിവരണ പുസ്തകം എ.എസ്. മുഹമ്മദ് കുഞ്ഞി, റഫി മഹൽ ലൈബ്രറിക്ക് വേണ്ടി പി.എസ്. ഹമീദിന് കൈമാറി. ഉസ്മാൻ കടവത്ത്, സി.പി. മാഹിൻ, ടി.എം.എ. റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു. ഷെരീഫ് സാഹിബ് നന്ദി രേഖപ്പെടുത്തി.
'യുഗാന്തരങ്ങളിലൊഴുകുന്ന ശബ്ദം': റഫിക്കായി കാസർകോട്ടെ സംഗീതാർച്ചന
കാസർകോട്: ‘യുഗാന്തരങ്ങൾക്കപ്പുറത്തേക്ക് ഒഴുകിയെത്തുന്ന മാസ്മരിക ശബ്‌ദമാണ് അനശ്വര ഗായകൻ മുഹമ്മദ് റഫിയുടേത്,’ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു.
മുഹമ്മദ് റഫിയുടെ 45-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.എൽ 14 സിംഗേഴ്‌സ് സംഗീത കൂട്ടായ്‌മ കാസർകോട് നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച 'റഫി കി യാദേൻ' അനുസ്മരണ പരിപാടിയും ഗാനാഞ്‌ജലിയും ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ എല്ലായിടത്തും റഫിയുടെ ചരമവാർഷികം ആചരിക്കാറുണ്ടെങ്കിലും, വളരെയധികം റഫി ആരാധകരുള്ള കാസർകോട് മുമ്പ് ഇത്തരം പരിപാടികൾ നടന്നിരുന്നില്ല. അദ്ദേഹത്തിന്റെ ചരമവാർഷിക ദിനത്തിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച സംഘാടകരെ ചെയർമാൻ അനുമോദിച്ചു.
പ്രസിഡണ്ട് സുബൈർ പുലിക്കുന്ന് അധ്യക്ഷത വഹിച്ചു. ഷാഫി.എ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ സേവന രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് ലയൺസ് ഡിസ്ട്രിക്ട് അഡീഷനൽ കാബിനറ്റ് സെക്രട്ടറി ജലീൽ മുഹമ്മദിനെയും, സാഹിത്യവേദി മുൻ വൈസ് പ്രസിഡണ്ട് സി.എൽ ഹമീദിനെയും ചടങ്ങിൽ ആദരിച്ചു.
ഏഷ്യൻ സോഫ്റ്റ്‌ബോൾ ചാമ്പ്യൻമാരായ ഇന്ത്യൻ ടീം അംഗം റബീഹ ഫാത്തിമ, ആയിഷത്ത് മെഹറുന്നിസ, നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ വിജയിയായ മുഹമ്മദ് ബിൻ മൊയ്‌തീൻ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
നഗരസഭാ കൗൺസിലർ കെ.എം.ഹനീഫ്, അഹമ്മദ് അബ്ദുല്ല അസ്മാസ്, ഷാഫി നാലപ്പാട് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. കുഞ്ഞഹമ്മദ് അബ്ദുൽ ഖാദർ, ഖലീൽ കോപ, നൗഷാദ് ബായിക്കര എന്നിവർ സംസാരിച്ചു. കാസിം എറണാകുളം സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.
ഗായകരായ മുഹമ്മദ് ഹനീഫ്, നാഷാദ്, ശ്രേയാ കാമത്ത് , കെ.എൽ 14 സിംഗേഴ്‌സ് അംഗങ്ങളും ഗാനങ്ങൾ ആലപിച്ചു.
തളങ്കര റഫി മഹലിന്റെ ഈ അനുസ്മരണ പരിപാടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Updated..
Article Summary: Thalankara Rafi Mahal remembers Mohammed Rafi on his 45th death anniversary.
#MohammedRafi #Thalankara #Kasargod #RafiMahal #Tribute #Music






