മകളുടെ വിവാഹ പന്തലില്‍ നിര്‍ധന യുവതിക്ക് മംഗല്യ ഭാഗ്യമൊരുക്കി ഗള്‍ഫ് വ്യാപാരി
Aug 17, 2015, 17:21 IST
അജാനൂര്‍: (www.kasargodvartha.com 17/08/2015) മകളുടെ വിവാഹ പന്തലില്‍ നിര്‍ധന യുവതിക്ക് മംഗല്യ ഭാഗ്യമൊരുക്കി ഗള്‍ഫ് വ്യാപാരി മാതൃകയായി. അബുദാബിയിലെ വ്യാപാരി സൗത്ത് ചിത്താരി മഡിയന്‍ മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകള്‍ സഫീദ റഹ്മത്തിന്റെ വിവാഹവേദിയാണ് നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ മംഗല്യ സൗഭാഗ്യ വേദിയായി മാറിയത്.
സഫീദ റഹ്മത്തിന്റെയും കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് റിഫാദും തമ്മിലുള്ള വിവാഹം ഞായറാഴ്ച മുഹമ്മദ് ഹാജിയുടെ സൗത്ത് ചിത്താരിയിലെ വസതിയില്‍ നടന്നിരുന്നു. ഇതേ വേദിയിലാണ് തിങ്കളാഴ്ച രാവിലെ പാണത്തൂര്‍ തോട്ടം സ്വദേശിനിയായ നിര്‍ധന യുവതിയും പാണത്തൂര്‍ ബളാന്തോട്ടെ യുവാവും തമ്മിലുള്ള വിവാഹം നടന്നത്.
വധുവിന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും അതിഥികള്‍ക്കുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. സൗത്ത് ചിത്താരി ജുമാമസ്ജിദ് ഇമാം അബ്ദുല്‍ ഹമീദ് ഫൈസി നിക്കാഹ് കര്‍മത്തിന് നേതൃത്വം നല്‍കി. ബളാന്തോട് ഖത്തീബ് അബ്ദുല്‍ കരീം സഖാഫി വിവാഹ ഖുതുബ നിര്‍വഹിച്ചു. നവവധുവിന്റെയും വരന്റെയും വീട്ടുകാരും നാട്ടുകാരും ഉള്‍പെടെ ഒട്ടേറെ പേര്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
മുഹമ്മദ് ഹാജിയുടെ മക്കളായ സുബൈര്‍, ഷമീര്‍, സുബൈദ, സാജിദ, സര്‍ബീദ, മരുമക്കളായ ഖാലിദ്, മുത്തലിബ്, ഹനീഫ്, അസൂറ, നഫീജ എന്നിവര്‍ മണവാട്ടിയെ ഒരുക്കാനും അതിഥികളെ സ്വീകരിക്കാനും നേതൃത്വം നല്‍കി.

Keywords : Ajanur, Wedding days, Merchant, Natives, Kasaragod, Kanhangad, Kerala, Daughter.