അയ്യപ്പഭക്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Dec 24, 2012, 19:31 IST
കാഞ്ഞങ്ങാട്: ശബരിമല ദര്‍ശനത്തിന് വ്രതം നോറ്റുവരികയായിരുന്ന അയ്യപ്പഭക്തന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ സ്വകാര്യാശുപത്രിയില്‍ മരണപ്പെട്ടു. സി.പി.എം അനുഭാവിയും ഓട്ടോഡ്രൈവറുമായ അതിയാമ്പൂര്‍ കാലിക്കടവിലെ എം. ജെ. മോഹനനാണ്(60) നിര്യാതനായത്.
മോഹനനും ഭാര്യ തങ്കമണിയും ശബരിമല ദര്‍ശനത്തിനുള്ള ഒരുക്കത്തിലായിരുന്നു. വെള്ളിക്കോത്തെ അയ്യപ്പ മഠത്തില്‍ നിന്നാണ് ഇരുവരും മുദ്ര ധരിച്ചത്. ഡിസംബര്‍ 20 ന് രാത്രി വീട്ടില്‍ കുഴഞ്ഞുവീണ മോഹനനെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടയിലാണ് മരണപ്പെട്ടത്.
മക്കള്‍: പ്രിജേഷ് (ഇന്‍ഡസ് ബാങ്ക്, മുംബൈ), പ്രീജ. മരുമക്കള്‍: രാജീവന്‍(റെയില്‍വെ പോലീസ് കണ്ണൂര്‍), ഹഷ്‌ന. സഹോദരങ്ങള്‍: പരേതനായ ജയകൃഷ്ണന്‍, ജമിന, ദിനേശന്‍, ജയരാജന്‍, ജൈനേന്ദ്രന്‍.

Keywords: Heart attack, Obituary, Athiyambur, Kanhangad, Kasaragod, Kerala, Malayalam news, M.J. Mohanan passes away