city-gold-ad-for-blogger

'സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു'

'സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു'
'സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു'
കാഞ്ഞങ്ങാട്: കുടുംബ പ്രശ്‌നങ്ങളിലെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്ത് പുരുഷന്മാരേയും അവരുടെ കുടുംബാംഗങ്ങളെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പ്രവണത അനസാനിപ്പിക്കണമെന്ന് കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ ചേര്‍ന്ന ജനമിത്രം ജനകീയ നീതിവേദി കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഭേദഗതി ചെയ്ത് കുടുംബ സംരക്ഷണ നിയമവും, വനിത കമ്മിഷന്‍് നിയമങ്ങളും ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
കണ്‍വെന്‍ഷന്‍ ഡോ.കെ.കുമാരന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. രാമകൃഷ്ണന്‍ വയനാട് ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബൈജു ആറഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ ഈപ്പന്‍ ജോര്‍ജ്, വിദ്യാനന്ദന്‍ വി.വി, അജയകുമാര്‍ എ.കെ, എച്ച. നീലാധരന്‍, കെ.എം ഷെട്ടി, തോമസ് അഗസ്റ്റിന്‍, ചന്ദ്രന്‍ ബി, ഇ.കൃഷണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.13 അംഗ ജില്ലാ കമ്മിറ്റിയെ യോഗം തെരെഞ്ഞെടുത്തു.
ഭാരവാഹികള്‍: ഡോ.കെ.കുമാരന്‍(പ്രസിഡന്റ്), വിദ്യാനന്ദന്‍ വി.വി (സെക്രട്ടറി), എ.കെ അജയകുമാര്‍, ഇ.കൃഷ്ണന്‍ നായര്‍ (വൈസ്.പ്രസിഡന്റ് ), നീലാധരന്‍.എച്ച,തോമസ് അഗസ്റ്റിന്‍,കെ.എം. ഷെട്ടി,ചന്ദ്രന്‍.പി (ജോ:സെക്രട്ടറി), പി.ബാലകൃഷ്ണന്‍ (ട്രഷറര്‍), കെ.ടി. വാസുദേവന്‍, വിനോദ് കുമാര്‍.എം.വി, പി.കൃഷ്ണന്‍, പി.കെ.ഷണ്‍മുഖന്‍ (നിര്‍വാഹകസമിതി അംഗങ്ങള്‍).

Keywords: Kasargod, Kanhangad, JJNV.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia