കാണാതായ വൃദ്ധന്‍ അവശനിലയില്‍ കടവരാന്തയില്‍
Oct 5, 2012, 20:41 IST
അമ്പലത്തറ: കാണാതായ വൃദ്ധനെ അമ്പലത്തറയിലെ കട വരാന്തയില്‍ അവശനിലയില്‍ കണ്ടെത്തി. കോടോത്ത് സ്വദേശിയായ കൃഷ്ണന്‍ നായരെ(60)യാണ് വെള്ളിയാഴ്ച രാവിലെ അമ്പലത്തറയിലെ കടവരാന്തയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കൃഷ്ണന്‍ നായര്‍ പിന്നീട് വീട്ടിലേക്ക് തിരിച്ചു പോയില്ല.
ഇതേതുടര്‍ന്ന് ആശങ്കയിലായ വീട്ടുകാര്‍ അമ്പലത്തറ പോലീസില്‍ പരാതി നല്‍കി. പോലീസും വീട്ടുകാരും അന്വേഷണം നടത്തി വരുന്നതിനിടെയാണ് വൃദ്ധനെ രാവിലെ അമ്പലത്തറയിലെ കടവരാന്തയില്‍ കണ്ടെത്തിയത്. കൃഷ്ണന്‍ നായരുടെ ദേഹത്ത് പരിക്കേറ്റ പാടുകളും കണ്ടെത്തി.
പോലീസിനെയും നാട്ടുകാരെയും കണ്ടപ്പോള്‍ വൃദ്ധന്‍ ഭയന്ന് വിറച്ച് പെട്ടിക്കടയുടെ മറവില്‍ ഒളിക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കൃഷ്ണന്‍ നായരെ പോലീസ് ആശുപത്രിയിലെത്തിച്ചു. കൃഷ്ണന്‍ നായര്‍ക്ക് വീണ് പരിക്കേറ്റതാകാമെന്ന് പോലീസ് പറയുന്നു.

Keywords: Missing, Old man, Found, Shop, Ambalathara, Kasaragod, Kerala, Malayalam news