മകനെ കാണാനില്ല; വൃദ്ധ ദമ്പതികള്‍ കോടതിയില്‍
Feb 18, 2013, 19:59 IST
കാഞ്ഞങ്ങാട്: കാണാതായ മകനെ കണ്ടെത്താന്‍ വൃദ്ധ ദമ്പതികള്‍ കോടതിയില്‍ ഹരജി നല്‍കി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബിരിക്കുളം കോളംകുളത്ത് ഗോപാലകൃഷ്ണപ്പണിക്കര്‍-സരസമ്മ ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന ശ്രീകുമാറി(36)നെ കണ്ടെത്താനാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്.
ഹരജി സ്വീകരിച്ച കോടതി ശ്രീകുമാറിനെ അന്വേഷിച്ച് കണ്ടെത്തുന്നതിന് വെള്ളരിക്കുണ്ട് പോലീസിന് നിര്‍ദേശം നല്‍കി. അല്‍പ്പം മാനസിക വിഭ്രാന്തിയുള്ള ശ്രീകുമാറിനെ കോഴിക്കോട് മാവൂര്‍ റോഡില്‍ തൃക്കോവില്‍ അമ്പല പരിസരത്ത് നിന്നാണ് കാണാതായത്. ജനുവരി 16 ന് ദമ്പതികള്‍ ഇത് സംബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും ശ്രീകുമാറിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ദമ്പതികള്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. വൃദ്ധ ദമ്പതികള്‍ക്ക് ശ്രീകുമാറല്ലാതെ മറ്റാരുമില്ല. യുവാവിനെ കണ്ടെത്തുന്നതിന് ഊര്‍ജ്ജിതമായി അന്വേഷണം നടത്താനാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Keywords: Missing, Son, Couples, Court, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News