കാമുകനൊപ്പം പോയതല്ല ഭര്‍ത്താവിന്റെ പീഡനത്തെതുടര്‍ന്നാണ് വീട് വിട്ടതെന്ന് യുവതി കോടതിയില്‍
Feb 6, 2013, 18:16 IST
E.K. Radha |
ഫെബ്രുവരി ഒന്നിന് രാവിലെ 8.30 മണിയോടെയാണ് രാവണേശ്വരം പാണന്തോട്ടെ കുഞ്ഞിരാമന്റെ ഭാര്യയായ രാധ വീട് വിട്ടത്. കാസര്‍കോട്ടെ ജോണ്‍ എന്നയാളോടൊപ്പം രാധ പോയതായി സംശയിക്കുന്നുവെന്ന് കാണിച്ച് കുഞ്ഞിരാമന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് രാധയെ പരവനടുക്കത്തെ അഗതിമന്ദിരത്തില്‍ കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
ഗള്‍ഫില്‍ നിന്നും അയച്ച പണത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഇതേത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയതാണെന്നും രാധ കോടതിയെ ബോധിപ്പിച്ചു. കാസര്‍കോട്ടെത്തിയ തന്നെ ഭര്‍ത്താവ് കുഞ്ഞിരാമന്‍ പിന്തുടര്‍ന്നുവെന്നും ഇതേ തുടര്‍ന്ന് താന്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയെന്നും പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ല മഹിളാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം അഗതിമന്ദിരത്തില്‍ താമസിക്കുകയായിരുന്നുവെന്നും രാധ കോടതിയില്‍ മൊഴി നല്‍കി.
രാധയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. രാധയുടെ മകള്‍ രഹ്‌ന ഇളയച്ഛനൊപ്പം താമസിച്ച് വരുന്നതിനിടെ ജനുവരി ഒന്നിന് തൂങ്ങി മരിച്ചിരുന്നു. രഹ്‌നയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നത് രാധയാണ്.
Keywords: Housewife, Attend, Court, Missing, Husband, Harassment, Complaint, Kanhangad, Kasaragod, Kerala, Kasargod Vartha, Malayalam news