കൃഷിനാശം നേരിട്ട പ്രദേശങ്ങള്‍ മന്ത്രി കെ.പി.മോഹനന്‍ സന്ദര്‍ശിച്ചു
Apr 28, 2013, 16:41 IST
കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ കൃഷിനാശം സംഭവിച്ച ഹൊസ്ദുര്‍ഗ് താലൂക്കിലെ പ്രദേശങ്ങള്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍ സന്ദര്‍ശിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായ്തത് പ്രസിഡന്റ് പി.പി.ശ്യാമള ദേവി എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം മടിക്കൈ പഞ്ചായത്ത്, പരപ്പ, ബളാംതോട്, കള്ളാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. കൃഷിനാശം നേരിട്ടവര്‍ക്ക് അടിയന്തിര നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ മാത്രം 86 വീടുകള്‍ നശിക്കുകയും, പത്ത് കോടി രൂപയുടെ കൃഷിനാശം
സംഭവിക്കുകയും ചെയ്തു. മൂവായിരത്തോളം തെങ്ങുകളും, അയ്യായിരം കവുങ്ങുകളും, ഒരു ലക്ഷം വാഴകളും കാറ്റില്‍ നശിച്ചു.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ മാത്രം 86 വീടുകള്‍ നശിക്കുകയും, പത്ത് കോടി രൂപയുടെ കൃഷിനാശം
സംഭവിക്കുകയും ചെയ്തു. മൂവായിരത്തോളം തെങ്ങുകളും, അയ്യായിരം കവുങ്ങുകളും, ഒരു ലക്ഷം വാഴകളും കാറ്റില്‍ നശിച്ചു.
Keywords: Agriculture, Destroy, Place, Visit, Minister K.P.Mohanan, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.