city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ക്കാര്‍ പൂട്ടിച്ച വിനായക തിയേറ്റര്‍ നഗരസഭ തുറപ്പിച്ചതായി മന്ത്രി

സര്‍ക്കാര്‍ പൂട്ടിച്ച വിനായക തിയേറ്റര്‍ നഗരസഭ തുറപ്പിച്ചതായി മന്ത്രി
കാസര്‍കോട്: കേരളത്തില്‍ ഏറ്റവും മോശം തിയേറ്റുകളുള്ളത് കാസര്‍കോട്ടും, കാഞ്ഞങ്ങാട്ടുമാണെന്ന് വനം-സിനിമ വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ വെളിപ്പെടുത്തി. കാസര്‍കോട് ഡിഎഫ്ഒ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സീറ്റിംഗ് കപ്പാസിറ്റി ലൈസന്‍സില്‍ കുറച്ച് കാണിക്കുകയും റിലീംസിംഗ് സിനിമകള്‍ ഓടിക്കുമ്പോള്‍ 200 ഉം 300 ളം പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയിട്ട് തിയേറ്റുകള്‍ നികുതി വെട്ടിക്കുകയാണ്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ കാഞ്ഞങ്ങാട്ട് പൂട്ടിച്ചമോശം സിനിമ തിയേറ്റര്‍ നഗരസഭാ അധികൃതര്‍ ഇടപ്പെട്ട് തുറപ്പിക്കുകയായിരുന്നു. ഇതെന്ത് തോന്നിവാസമാണെന്ന് മന്ത്രി ചോദിച്ചു. നികുതി വരുമാനം നഷ്ടപ്പെടുന്നത് നഗരസഭയ്ക്ക് തന്നെയാണ്. കാസര്‍കോട് നഗരത്തിന് സമീപം 80 സെന്റ് സ്ഥലം അനുവദിച്ചാല്‍ അത്യാധുനിക തിയേറ്റര്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കും. എങ്ങനെയാണ് തിയേറ്റര്‍ കെട്ടേണ്ടതെന്ന് ഇവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ കഴിയും.

കാട്ടാനകള്‍ നശിപ്പിക്കുന്ന കൃഷിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് തയ്യാറാണ്. എന്നാല്‍ കൃഷി വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറാക്കാത്തതാണ് നഷ്ടപരിഹാരം നല്‍കുന്നതിന് തടസം. നഷ്ടപരിഹാരം നല്‍കുന്നതിന് ആവശ്യമായ ഫണ്ട് വനംവകുപ്പിന്റെ കൈയ്യിലുണ്ട്. കൃഷി വകുപ്പ് ഉത്തരവിറക്കുന്നതിന്റെ പിറ്റേന്ന് തന്നെ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.


Keywords: Kasaragod, Kanhangad, Theater, Minister Ganesh Kumar, Municipality




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia