ചുമട്ട് തൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു
Dec 27, 2011, 16:20 IST
വെള്ളരിക്കുണ്ട്: സി ഐ ടി യു പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. വെള്ളിക്കുണ്ട് കുട്ടിക്കുന്നിലെ അമ്പാടിയുടെ മകന്‍ കെ ബാലനെ(46)യാണ് തിങ്കളാഴ്ച രാത്രി 7 മണിയോടെ ഒരു സംഘം ആക്രമിച്ചത്.
വെള്ളരിക്കുണ്ട് ടൗണില്‍ ചുമടെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ട് വരികയായിരുന്ന ബാലനെ രാജു, മക്കളായ ജിന്റോ, അപ്പു, രാജുവിന്റെ സ ഹോദരന്‍ സണ്ണി, രാജുവിന്റെ സഹോദരന്റെ മകന്‍ സിന്റോ എന്നിവര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമം നടത്തിയവരെ പിടികൂടുന്നതിന് പകരം ബാലനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയുണ്ട്. അക്രമത്തില്‍ പരിക്കേറ്റ ബാലനെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും വിമര്‍ശനമുണ്ട്. പരിക്കേറ്റ ബാല നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളരിക്കുണ്ടില്‍ ചൊവ്വാഴ്ച വ്യാപാരികളും ഓട്ടോ തൊഴിലാളികളും ഹര്‍ത്താല്‍ ആചരിച്ചു.

Keywords: Assault, Kanhangad, kasaragod, Vellarikundu