രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ് മെട്രോ മുഹമ്മദ് ഹാജി ഏറ്റുവാങ്ങി
Aug 30, 2012, 22:31 IST
ന്യൂഡല്‍ഹി: ഇകോണമിക് ഗ്രോത്ത് സൊസൈറ്റി ഓഫ് ഇന്ത്യയുടെ രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റുമായ മെട്രോ മുഹമ്മദ് ഹാജി ഏറ്റുവാങ്ങി. ന്യൂഡല്‍ഹി ലക്ഷ്മി നഗറില്‍ വികാസ് മാര്‍ഗിലെ പി.എസ്.കെ ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ കേന്ദ്രമന്ത്രി ഹുക്കും നാരായണ്‍ ദേവ് യാദവ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡല്‍ഹി മേയര്‍ ഡോ. അന്നപൂര്‍ണ്ണ മിശ്റ ചടങ്ങില്‍ അധ്യക്ഷയായി.
ഉത്തരാഞ്ചല്‍ സാംസ്കാരിക മന്ത്രി ധീരേന്ദ്രപ്രഥാപ്, സി.ബി.ഐ മുന്‍ ഡയറക്ടര്‍ വി.എന്‍. സേഹ്ഗാള്, എ.ഐ.സി.സി. സെക്രട്ടറി മഹേഷ് ജയ്സ്വാള്‍, കേന്ദ്ര ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ഡോ. എച്ച്.കെ. മോഡി, മുന്‍ മിസ് കല്‍ക്കത്ത സീമ ചക്രബര്‍ത്തി, ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റി ചെയര്മാന് അനില്‍ മിത്തര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയുമായ ഗോവിന്ദ് വല്ലഭ് ജോഷി, ഐ.എ. പിനാലര്, അപൂര്വകാന്ദ് ഹസ്റ എന്നിവര്‍ സംസാരിച്ചു.
ചടങ്ങിനോടനുന്ധിച്ച് നടന്ന ഇന്‍ഡിവിജല്‍ അച്ചീവ്മെന്റ് ഫോര്‍ ഇകോണമിക് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് സെമിനാറില്‍ ഒട്ടേറെ പ്രമുഖര്‍ പ്രന്ധം അവതരിപ്പിച്ചു.
ഇന്ത്യയിലും വിദേശത്തുമായി പരന്നുകിടക്കുന്ന മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തലവന്‍ എന്ന നിലയില്‍ ബിസിനസ്സ് രംഗത്ത് കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടത്തിനൊപ്പം, നിര്‍ധനരും, നിരാലംരുമായ ജനങ്ങളില്‍ കരുണയും കാരുണ്യവും ചൊരിയുന്നതില്‍ നല്കിയ നിസ്തുലമായ സംഭാവനകള്‍ കൂടി പരിഗണിച്ചാണ് മെട്രോ മുഹമ്മദ് ഹാജിയെ അവാര്‍ഡിന് പരിഗണിച്ചതെന്ന് ഇകോണമിക് ഗ്രോത്ത് സൊസൈറ്റി പ്രസിഡന്റ് എസ്.കെ. ശര്‍മ്മയും സെക്രട്ടറി ജനറല്‍ ജി.എസ്. സച്ച്ദേവും പറഞ്ഞു.
Keywords: Kasaragod, New Delhi, Kanhangad, Award, Kerala, Metro Muhammed Haji.