സംയുക്ത മുസ്ലിം ജമാഅത്ത് 40-ാം വാര്‍ഷികം: യുവാക്കള്‍ രംഗത്തിറങ്ങണം- മെട്രോ മുഹമ്മദ് ഹാജി
Dec 27, 2014, 09:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.12.2014) സംയുക്ത മുസ്ലിം ജമാഅത്ത് 40-ാം വാര്‍ഷിക സമ്മേളനവും സംഘടന നടത്തുന്ന ശിഹാബ് തങ്ങള്‍ സ്മാരക മംഗല്യനിധി, ഭൂരഹിതര്‍ക്കുള്ള ഭൂദാന പദ്ധതി എന്നിവയുടെ പരിപൂര്‍ണ വിജയത്തിന് രംഗത്തിറങ്ങണമെന്ന് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി യുവാക്കളോട് ആഹ്വാനം ചെയ്തു.
കേരളത്തിലെ ആദ്യത്തേതും സംസ്ഥാനത്ത് പകരം വെക്കാനില്ലാത്തതുമായ സംയുക്ത ജമാഅത്ത് സംവിധാനമാണ് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത്. സമുദായ നന്മയും സാമൂഹിക സുസ്ഥിതിയും സാമുദായിക സഹവര്‍ത്തിത്ത്വവുമാണ് ജമാഅത്തിന്റെ മുഖമുദ്ര.
നാല് വര്‍ഷത്തിനുള്ളില്‍ 125 നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹത്തിന് സഹായം നല്‍കി കഴിഞ്ഞതും ഈ വര്‍ഷം 40 പെണ്‍കുട്ടികള്‍ക്ക് നല്‍കാനുദ്ദേശിക്കുന്നതുമായ ശിഹാബ് തങ്ങള്‍ മാംഗല്യനിധിയും ഇക്കൊല്ലം ജമാഅത്ത് ആവിഷ്‌കരിച്ച ഭൂദാന പദ്ധതിയും നമ്മുടെ സേവന കീരീടത്തില്‍ പൊന്‍ തൂവല്‍ ചേര്‍ത്ത കാരുണ്യ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നന്മയാര്ന്ന ലക്ഷ്യവും പരിശുദ്ധിയാര്‍ന്ന കര്‍ണ മേഖലകളുമായി സദ്‌വിചാരത്തോടെ മുന്നോട്ട് പോകുന്ന സംഘടനയ്ക്ക് കൂടുതല്‍ ബലമേകാന്‍ യുവജനങ്ങള്‍ക്ക് സാധിക്കുമെന്നദ്ദേഹം പ്രത്യാശിച്ചു. പുതിയകോട്ട മഖാം പരിസരത്തുള്ള ഓഡിറ്റോറിയത്തില്‍ വൈ. പ്രസി എം മൊയ്തു മൗലവിയുടെ അധ്യക്ഷതയില്‍ യുവജന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജന. സെ ബഷീര്‍ വെള്ളിക്കോത്ത് പ്രഭാഷണം നടത്തി.
ഭാരവാഹികളായ സി കുഞ്ഞാമദ് ഹാജി പാലക്കി, മുബാറക്ക് ഹസൈനാര്‍ ഹാജി, ശരീഫ് എഞ്ചീനിയര്‍, ജാതിയില്‍ അസൈനാര്‍, പുതിയകോട്ട ജമാഅത്ത് ഭാരവാഹികളായ കാസിം, അശറഫ്, സംയുക്തജമാഅത്ത് അബുദാബി കമ്മിറ്റി പ്രസിഡണ്ട് എം കെ മുഹമ്മദ് ബല്ല, കുവൈത്ത് ശാഖ ജന സെ. പിഎ നാസര്‍, സി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. സെക്രട്ടറിമാരായ ബഷീര്‍ ആറങ്ങാടി സ്വാഗതവും കെ യു ദാവൂദ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Jamaath-committe, Kasaragod, Kerala, Programme, Youth, Metro Muhammed Haji.