city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുതാര്യകേരളം കൈത്താങ്ങായി; മേരിക്ക് ഒരു ലക്ഷം രൂപയും സ്ഥലവും വീടും

കാസര്‍കോട്: (www.kasargodvartha.com 13.10.2014) മേരിയുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ സഹായ വാഗ്ദാനം. സുതാര്യകേരളം വഴി ഉദിനൂരിലെ വിധവയായ മേരിയുടെ ദയനീയാവസ്ഥ മനസിലാക്കിയ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഒരു ലക്ഷം രൂപ ധനസഹായവും അഞ്ച് സെന്റ് സ്ഥലവും വീടും അനുവദിച്ചത്.

ദുരിതങ്ങള്‍ക്ക് നടുവിലായിരുന്നു മേരിയുടെയും രണ്ടുപെണ്‍മക്കളുടെയും ജീവിതം. സ്വന്തമായി വീടും സ്ഥലവുമില്ല. മൂത്തമകള്‍ വിധവ. രണ്ടാമത്തെ മകള്‍ വൃക്കരോഗിയായി വര്‍ഷങ്ങളായി തളര്‍ന്നു കിടക്കുന്നു. തൃക്കരിപ്പൂരിനടുത്ത  ഉദിനൂരിലെ പോട്ടകാപ്പ് എന്ന സ്ഥലത്ത് വാടക വീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന് സ്വന്തമായി ഭൂമിയില്ല. റേഷന്‍ കാര്‍ഡ് പോലുമില്ല. അതിനാല്‍ സര്‍ക്കാര്‍ തലത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. പണംകടം വാങ്ങിയാണ് മകളെ ചികിത്സിച്ചുവന്നിരുന്നത്.  കടം വാങ്ങിയ തുക തിരിച്ചടക്കാനും തുടര്‍ചികിത്സയ്ക്കും യാതൊരു മാര്‍ഗവുമില്ലാതെ വലഞ്ഞുപ്പോഴാണ് മേരി സുതാര്യകേരളത്തില്‍ പരാതി നല്‍കിയത്.

സുതാര്യകേരളം കൈത്താങ്ങായി; മേരിക്ക് ഒരു ലക്ഷം രൂപയും സ്ഥലവും വീടുംസുതാര്യകേരളം വഴി  മേരിയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ മനസിലാക്കിയ മുഖ്യമന്ത്രി ഫോണിലൂടെ ഇവരോട് സംസാരിച്ച് സഹായം അനുവദിക്കുകയായിരുന്നു. മകളുടെ ചികിത്സാ ചെലവിലേക്കായി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. ഉദിനൂര്‍ വില്ലേജിനടുത്ത സ്ഥലമായ കയ്യൂര്‍ വില്ലേജില്‍ തന്നെ അഞ്ച് സെന്റ് സ്ഥലവും നല്‍കാന്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥലം കൈമാറിയതിനുശേഷം അടുത്തവര്‍ഷം വീട് വെച്ചു നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടിയന്തിരമായി ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കാനും നിര്‍ദേശിച്ചു. വിധവയായ മേരിക്കും മൂത്തമകള്‍ക്കും വിധവ പെന്‍ഷന്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

കലക്ടറേറ്റില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍. എ.ഡി.എം എച്ച്. ദിനേശന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ചാര്‍ജ്  കെ. വേണുഗോപാലന്‍ നായര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, സുതാര്യ കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ നീതുതോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kerala, Kasaragod, Kanhangad, Oommen Chandy, Helping hands, Meri. 


Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia