വിദേശ കുത്തകകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കരുത്: മര്‍ചന്റ്സ് യൂത്ത് വിംഗ്
Sep 22, 2012, 11:58 IST
കാസര്‍കോട് : കാസര്‍കോട് ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം രാജ്യത്തിന്റെ എല്ലാ മേഖലയിലും വിദേശ കുത്തകകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരം ഉണ്ടാക്കുമെന്ന് മര്‍ചന്റ്സ് യൂത്ത് വിംഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി.
ചെറുകിട വ്യാപാരികളെ രാജ്യത്തു നിന്ന് തുടച്ചു നീക്കുന്നതോടൊപ്പം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്കും ജീവിത മാര്‍ഗമില്ലാതാകും. ജനരോഷം അവഗണിച്ചു കൊണ്ട് രാജ്യത്തെ വിദേശികള്‍ക്ക് കൊള്ളയടിക്കാന്‍ അവസരം നല്കുന്ന നടപടിക്ക് കേന്ദ്രസര്‍കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷഫീഖ് കുമ്പള, അഷ്റഫ് പടന്ന, സുബൈര്‍ കാഞ്ഞങ്ങാട്, ഫൈസല്‍ സൂപ്പര്‍, എ.ഹമീദ്, പവിത്ര കുമാര്‍, റാഫി ഐഡിയല്‍, സിദ്ദീഖ് ബദിയടുക്ക, ശ്രീജിത്ത് ശ്രീധര്‍, മണികണ്ഠന് പള്ളിക്കര എന്നിവര്‍ സംസാരിച്ചു.

Keywords : Kasaragod, Merchant, Youth, District, Robbery, Kanhangad, Kumbala, Kerala