വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കിയ വ്യാപാരിക്ക് പിഴ
Mar 19, 2015, 14:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19/03/2015) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ വ്യാപാരിയെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു.
പൂങ്ങോം ചിറമ്മലിലെ സി എച്ച് ബഷീനെ(45)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി മൂവായിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2014 നവംബര്‍ 13ന് വൈകുന്നേരം കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് കട നടത്തുന്ന ബഷീറിനെ പുകയില ഉല്‍പ്പന്നങ്ങളുമായി ചിറ്റാരിക്കാല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബഷീര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് റെയ്ഡ് നടത്തിയാണ് ബഷീറിന്റെ കടയില്‍ നിന്നും പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

Keywords: Kanhangad, Fine, Kasaragod, Accused, Merchant, Tobacco Product.
Advertisement: