സി.പി.എം നിയന്ത്രണത്തിലുള്ള വ്യാപാരിസംഘടനാ നേതാവിന് സെക്രട്ടറിയുടെ മര്‍ദനം
Jul 10, 2015, 23:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/07/2015) സി.പി.എം നിയന്ത്രണത്തിലുള്ള കേരള വ്യാപാരി വ്യവസായി സമിതി മുന്‍ പ്രസിഡണ്ടിനെ സെക്രട്ടറി കടയില്‍ കയറി മര്‍ദിച്ചു. വ്യാപാരി സമിതി പാണത്തൂര്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടും ഏരിയാ കമ്മിറ്റി അംഗവുമായ പാണത്തൂരിലെ മലഞ്ചരക്ക് വ്യാപാരി പി.വി ജോസിനാണ് സെക്രട്ടറി ഉണ്ണിയുടെ അടിയേറ്റത്.
മേല്‍ക്കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ജോസ് പ്രസിഡണ്ടായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാഹനത്തിലാണ് യാത്ര. ജോസ് ഇതിന് പ്രതിഫലം പറ്റാറില്ല.
എന്നാല്‍ സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ കണക്ക് വായിക്കുമ്പോള്‍ വെള്ളിക്കോത്ത് നടന്ന സ്റ്റഡി ക്ലാസില്‍ പങ്കെടുക്കാന്‍ ജോസിന്റെ വാഹനത്തില്‍ അഞ്ചുപേര്‍ പോയതിന് 3500 രൂപ ചിലവ് എഴുതി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജോസിന് ഈ തുക നല്‍കാനും തീരുമാനമായിരുന്നു. ഇതനുസരിച്ച് യോഗം കഴിഞ്ഞ് ഏതാനും ദിവസത്തിന് ശേഷം ജോസിന്റെ കടയിലെത്തിയ സെക്രട്ടറി ഉണ്ണി ജോസിന് പണം കൈമാറുകയും പിറകെ അടി വീഴുകയുമായിരുന്നു.
പണത്തോട് ഇത്രയ്ക്ക് ആര്‍ത്തി പാടില്ലെന്ന്്് പറഞ്ഞായിരുന്നു അടി. വിവരമറിഞ്ഞ്്് ആളുകള്‍ ഓടിക്കൂടുകയും സമാധാനം പറഞ്ഞ് പോയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ച് ജോസിനോട് മാപ്പുപറയാന്‍ ഉണ്ണിക്ക് നിര്‍ദേശം നല്‍കി. ആദ്യം ഉണ്ണി അതിന് തയ്യാറായില്ലെങ്കിലും ലോക്കല്‍ സെക്രട്ടറിയുടെയും സംഘടനയിലെ മറ്റ് ഭാരവാഹികളുടേയും നിര്‍ബന്ധത്തിന് വഴങ്ങി ഉണ്ണി പിന്നീട് മാപ്പ് പറഞ്ഞു.
ജോലി തിരക്കുകള്‍ മൂലമാണ് ജോസ് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞത്. പകരം വൈസ് പ്രസിഡണ്ടായിരുന്ന ടി.കെ സുകുമാരനാണ് പ്രസിഡണ്ടിന്റെ ചുമതല. അടുത്ത് നടക്കുന്ന ജനറല്‍ ബോഡിയില്‍ ജോസിനെ വീണ്ടും പ്രസിഡണ്ടാക്കാന്‍ ആലോചന നടക്കുന്നതിനിടയിലാണ് കടയില്‍ കയറിയുള്ള ഉണ്ണിയുടെ മര്‍ദനം. സംഭവം സംഘടനയില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
മേല്‍ക്കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ജോസ് പ്രസിഡണ്ടായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ വാഹനത്തിലാണ് യാത്ര. ജോസ് ഇതിന് പ്രതിഫലം പറ്റാറില്ല.
എന്നാല്‍ സംഘടനയുടെ വാര്‍ഷിക യോഗത്തില്‍ കണക്ക് വായിക്കുമ്പോള്‍ വെള്ളിക്കോത്ത് നടന്ന സ്റ്റഡി ക്ലാസില്‍ പങ്കെടുക്കാന്‍ ജോസിന്റെ വാഹനത്തില്‍ അഞ്ചുപേര്‍ പോയതിന് 3500 രൂപ ചിലവ് എഴുതി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജോസിന് ഈ തുക നല്‍കാനും തീരുമാനമായിരുന്നു. ഇതനുസരിച്ച് യോഗം കഴിഞ്ഞ് ഏതാനും ദിവസത്തിന് ശേഷം ജോസിന്റെ കടയിലെത്തിയ സെക്രട്ടറി ഉണ്ണി ജോസിന് പണം കൈമാറുകയും പിറകെ അടി വീഴുകയുമായിരുന്നു.
പണത്തോട് ഇത്രയ്ക്ക് ആര്‍ത്തി പാടില്ലെന്ന്്് പറഞ്ഞായിരുന്നു അടി. വിവരമറിഞ്ഞ്്് ആളുകള്‍ ഓടിക്കൂടുകയും സമാധാനം പറഞ്ഞ് പോയാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ച് ജോസിനോട് മാപ്പുപറയാന്‍ ഉണ്ണിക്ക് നിര്‍ദേശം നല്‍കി. ആദ്യം ഉണ്ണി അതിന് തയ്യാറായില്ലെങ്കിലും ലോക്കല്‍ സെക്രട്ടറിയുടെയും സംഘടനയിലെ മറ്റ് ഭാരവാഹികളുടേയും നിര്‍ബന്ധത്തിന് വഴങ്ങി ഉണ്ണി പിന്നീട് മാപ്പ് പറഞ്ഞു.
Keywords : CPM, Assault, Kasaragod, Kanhangad, Kerala, Merchant, Jose, Unni.