മെഡിക്കല്‍ സ്റ്റോറില്‍ കയറി കടയുടമയെ ആക്രമിച്ചു
Jun 26, 2012, 11:57 IST
കാഞ്ഞങ്ങാട്: മെഡിക്കല്‍ സ്റ്റോറില്‍ കയറി കടയുടമയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ മെഡിക്കല്‍ സ്റ്റേറില്‍ ചൊവ്വാഴ്ച രാവിലെ 9.30 മണിക്ക് അതിക്രമം നടന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കടയുടമ പൂച്ചക്കാട് കപ്പണ ഹൗസില്‍ കുഞ്ഞാമദിന്റെ മകന്‍ അഷ്‌റഫിനെ(35) ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹോദരന്‍ കയ്യൂമിന്റെ ഭാര്യ പിതാവ് സലാമും മററ് രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും, മാതാവിനെയും സഹോദരിയെയും കുടുംബ വീട്ടില്‍ നിന്നും കയ്യൂം കഴിഞ്ഞ ദിവസം രാത്രി ഇറക്കിവിട്ടതായും ചികിത്സയിലുള്ള അഷ്‌റഫ് പറഞ്ഞു.

Keywords: M edical store owner, Attacked, Kanhangad, Kasaragod