മാത്യു എക്സെല്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി
Jan 23, 2013, 21:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി മാത്യു എക്സെലിനെ നിയമിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രാലയം ഉത്തരവായി. ഇതോടൊപ്പം 32 ഡി.വൈ.എസ്.പിമാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയമിച്ചു. 26 സി.ഐമാര്‍ക്ക് .വൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്കി വിവിധ സ്റ്റേഷനുകളില്‍ നിയമിച്ചിട്ടുണ്ട്.
എറണാകുളത്തെ ഞാറക്കല്‍ സ്വദേശിയാണ് മാത്യു എക്സെല്‍. കൊച്ചി ക്രൈം ബ്രാഞ്ചിലും മാനന്തവാടി, വയനാട്, അഗളി എന്നിവിടങ്ങളിലും ഡി.വൈ.എസ്.പിയായിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പിയായി മോഹനചന്ദ്രന് നായരെയും നിയമിച്ചിട്ടുണ്ട്. എ.എസ്.പിമാരായ പി. കെ. ഷിബു, മഞ്ചുനാഥ് എന്നിവരുടെ സ്ഥലംമാറ്റത്തെ തുടര്‍ന്നാണ് പുതിയ ഡി.വൈ.എസ്.പിമാരെ നിയമിച്ചത്.

Keywords: Mathew Excel, Kanhangad, DYSP, Kasaragod, Kerala, Malayalam news