കാഞ്ഞങ്ങാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കരുണാകരനെ സ്വീകരിക്കാന്‍ വന്‍ ജനസഞ്ചയം
Mar 29, 2014, 18:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ നടന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ ഈറ്റില്ലമായ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. കരുണാകരനെ സ്വീകരിക്കാന്‍ വന്‍ ജനസഞ്ചയം. പി. കരുണാകരന്‍ നിലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഓട്ടോ സ്റ്റാന്‍ഡിലെത്തി വോട്ടഭ്യര്‍ത്ഥന നടത്തിയും സൗഹൃദങ്ങള്‍ പുതുക്കിയും മണ്ഡലപര്യടനത്തിന്റെ ആദ്യകേന്ദ്രമായ പുതുക്കൈയില്‍ എത്തുമ്പോള്‍ സ്ത്രീകള്‍ ഉള്‍പെടെ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു.
കതിനാവെടികളും വാദ്യമേളങ്ങളും തീര്‍ത്താണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ വരവേറ്റത്. സ്ഥാനാര്‍ഥിയെ ഹാരമണിയിക്കാന്‍ അമ്മമാരും കുട്ടികളും മത്സരിച്ചു. എല്ലാവരുടെയും സ്‌നേഹവായ്പുകള്‍ക്കുമുന്നില്‍ വിനയാന്വിതനായി നാട്ടുകാരുടെ പ്രീയപ്പെട്ട കരുണാകരേട്ടന്‍ ചെറുപ്രസംഗത്തിലൂടെ വോട്ടഭ്യര്‍ഥന നടത്തുമ്പോള്‍ തങ്ങളിലൊരാളായി മാറിയ ജനനേതാവിന് ചരിത്രവിജയം സമ്മാനിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ജനങ്ങള്‍ യാത്രയാക്കിയത്.
കൊവ്വല്‍ സ്‌റ്റോര്‍, കൊവ്വല്‍പള്ളി എന്നിവിടങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നല്ല ജനകൂട്ടം. കാഞ്ഞങ്ങാട് കലാപത്തിന്റെ ഇരകള്‍ക്ക് മുമ്പില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സ്‌നേഹസ്പര്‍ശമായി ഓടിയെത്തിയ പ്രിയ എംപിയോടുള്ള കടപ്പാട് പ്രകടമാക്കുന്നതായിരുന്നു ഇട്ടമ്മലിലെ വരവേല്‍പ്പ്. കര്‍ഷകരും കര്‍ഷകതൊഴിലാളികളും നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെടെ വന്‍ജനസഞ്ചയം രാമഗിരിയില്‍ തടിച്ചുകൂടി.
രാവണീശ്വരത്ത് സമ്മാനിച്ച രക്തഹാരങ്ങള്‍ സ്ഥാനാര്‍ഥി പിഞ്ചുകുഞ്ഞുങ്ങളുടെ കഴുത്തിലണിയിച്ചു. അടമ്പില്‍ എല്ലാവര്‍ക്കും ഹസ്തദാനം നല്‍കി ആദ്യകാല പ്രവര്‍ത്തകരോട് കുശലം പറഞ്ഞ് അടുത്ത പര്യടന കേന്ദ്രമായ ബങ്കളത്തേക്ക്. അടിയന്തരാവസ്ഥയുടെ ഭീകരനാളുകളില്‍ കണ്ണിലെ കൃഷ്ണമണിപോലെ തന്നെ സംരക്ഷിച്ച മടിക്കൈയുടെ വിപ്ലവപാരമ്പര്യം യാത്രക്കിടയില്‍ കൂടെയുള്ളവരോട് കരുണാകരന്‍ പങ്കിട്ടു.
ബങ്കളത്ത് മീനചൂടിനെ കൂസാതെ മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ തടിച്ച് കൂടിയിരിക്കുന്നു. മടിക്കൈ മോഡല്‍ കോളജ് ഉള്‍പ്പെടെ എംപിയുടെ കൈയൊപ്പ് പതിഞ്ഞ ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കിയ കാഞ്ഞിരപ്പൊയിലില്‍ നല്ലെ ജനകൂട്ടം. തങ്ങള്‍ക്ക് കോളേജ് ബസ് അനുവദിച്ച എംപിയെ മടിക്കൈ മോഡല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യത്തോടെ വരവേറ്റു.
ഉച്ചഭക്ഷണത്തിനുശേഷം വിശ്രമമില്ലാതെ ചായ്യോത്തേക്ക്. മലയോര മേഖലകളില്‍ വികരനിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്. റബര്‍ വിലയിടിവില്‍ ദുരിതമനുഭവിക്കുന്ന മലയോര കര്‍ഷകരും വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടി ജീവതതാളം നഷ്ടപ്പെട്ടവരും കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകളുടെ വികലനയത്തില്‍ ദുരിതമനുഭവിക്കുന്ന ആദിവാസി ജനസമൂഹവും ഓരോ സ്വീകരണക്രേന്ദങ്ങളിലും തടിച്ചുകൂടി. കാട്ടിപ്പൊയില്‍, ബിരിക്കുളം, കൊന്നക്കാട്, പരപ്പ, ഇടത്തോട്, കാലിച്ചാനടുക്കം, തായനൂര്‍, അട്ടേങ്ങാനം, ഉദയപുരം, രാജപുരം, കോളിച്ചാല്‍ എന്നീവിടങ്ങളിലെ പര്യടനത്തിനുശേഷം സമാപനകേന്ദ്രമായ പാണത്തുര്‍ കല്ലപ്പള്ളിയിലെത്തുമ്പോള്‍ രാത്രി വൈകിയെങ്കിലും ജനനായകനെ കാത്ത് നല്ലൊരു ജനകൂട്ടം അവിടെയുമുണ്ടായിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ എ.കെ. നാരായണന്‍, ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, എം.വി. ബാലകൃഷ്ണന്‍, കെ.വി. കൃഷ്ണന്‍, കെ.പി. നാരായണന്‍, ടി. കോരാന്‍, പി. അപ്പുക്കുട്ടന്‍, ടി.കെ. രവി, കെ. കണ്ണന്‍ നായര്‍, എം. പൊക്ലന്‍, സി. പ്രഭാകരന്‍, കെ.എസ്. കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണന്‍, പി. ബേബി, എം. ലക്ഷമി, എം. നാരായണന്‍, പി.പി. രാജു, പ്രമോദ് കരുവളം, ടി. ഹംസ, അന്‍വര്‍ മാങ്ങാട്, ഇ.കെ.കെ. പടന്നക്കാട്, ജോസ് വടകര, കൈപ്രത്ത് കൃഷ്ണന്‍നമ്പ്യാര്‍, പ്രമോദ്കരുവളം, കൃഷ്ണന്‍ തണ്ണോട്ട്, മൊയ്തിന്‍കുഞ്ഞി കളനാട്, കെ. അബ്ദുര്‍ റഹിമാന്‍, സുരേഷ്പുതിയടത്ത്, പെരിയ രാമചന്ദ്രന്‍നായര്‍, എം.വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : LDF, Election-2014, Kanhangad, P. Karunakaran, Kerala, LDF Candidate, Lok Sabha Election.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍