city-gold-ad-for-blogger

എല്‍ഡിഎഫിന് പിന്തുണയുമായി മറാഠി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.04.2014) എല്‍ഡിഎഫിന് പിന്തുണയുമായി മറാഠി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് രംഗത്ത്. മറാഠി സംരക്ഷണ സമിതി സംസ്ഥാനപ്രസിഡന്റ് ശ്യാം പ്രസാദ്, സെക്രട്ടറി എന്‍.വിജയന്‍, ട്രഷറര്‍ മഹാലിംഗ നായിക്, മുന്‍ സംസ്ഥാന പ്രസിഡന്റ് രാമനായിക് നീര്‍ച്ചാല്‍, എക്‌സിക്യൂട്ടിവ് അംഗം സോമപ്പ നായിക് എന്നിവര്‍ പ്രസ് ക്ലബ്ബില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന.

ജില്ലയിലെ മറാഠി സമുദായത്തിന് സംവരണാനൂകൂല്യം പുനഃസ്ഥാപിച്ചു കിട്ടാന്‍ എംപി എന്ന നിലയില്‍ പാര്‍ലമെന്റിനകത്തും പുറത്തും പോരാടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന് ചരിത്രവിജയം സമ്മാനിക്കാന്‍ മുഴുവന്‍ സമുദായാംഗങ്ങളും രംഗത്തിറങ്ങണമെന്ന് മറാഠി സംരക്ഷണ സമിതി ജില്ലാപ്രസിഡന്റ് പനത്തടി നാരായണന്‍ അഭ്യര്‍ഥിച്ചു.

മറാഠി സമുദായത്തിന് അര്‍ഹതപ്പെട്ട പട്ടികവര്‍ഗ സംവരണാനുകൂല്യം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പി കരുണാകരന്‍ എംപി നടത്തിയ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ സംവരണാനുകൂല്യം പുനഃസ്ഥാപിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ച് മറാഠികളെ വീണ്ടും വഞ്ചിച്ചിരിക്കുകയാണ്.
എല്‍ഡിഎഫിന് പിന്തുണയുമായി മറാഠി സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ്
ഇതോടെയാണ് പിഎസ്‌സി പരീക്ഷകളില്‍ ലഭിക്കുമായിരുന്ന ജോലി സംവരണം പുനഃസ്ഥാപിക്കാന്‍ കഴിയാത്തത്. വസ്തുത ഇതായിരിക്കെ കോണ്‍ഗ്രസിന്റെ അച്ചാരംവാങ്ങി യുഡിഎഫിനെ വിജയിപ്പിക്കാന്‍ ആഹ്വാനംചെയ്ത സമുദായ വഞ്ചകരുടെ കപടനിലപാട് തിരിച്ചറിഞ്ഞ് പി കരുണാകരന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവാന്‍ പനത്തടി നാരായണന്‍ മുഴുവന്‍ മറാഠി കുടുംബാംഗങ്ങളോടും അഭ്യര്‍ഥിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords:  Malayalam News, Kasaragod, Kanhangad, LDF, Maratti-Welfare-Committee, P.Karunakaran-MP. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia