ജില്ലയിലെ വനമേഖലകളില്‍ മാവോയിസ്റ്റ് താവളങ്ങള്‍?
Jan 6, 2015, 17:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/01/2015) ജില്ലയിലെ വനമേഖലകളിലും മറ്റും മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപോര്‍ട്ട്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ മലയോര പ്രദേശങ്ങളിലെ വന മേഖലയിലും മറ്റും മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. കൊള്ളപ്പലിശക്കാരെ മാവോയിസ്റ്റ് സംഘങ്ങള്‍ നിരീക്ഷിച്ചു വരുന്നതായും റിപോര്‍ട്ടിലുണ്ട്.
മാവോയിസ്റ്റ് സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലക്കാരായ രണ്ടു യുവാക്കളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ചെറുവത്തൂര്‍ തിമിരി പാലത്തേരയിലെ ശ്രീകാന്ത്, തൃക്കരിപ്പൂര്‍ ഇളമ്പച്ചയിലെ അരുണ്‍ കുമാര്‍ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ചന്ദ്രനഗറിലെ കെ.എഫ്.സി. ചിക്കന്‍ സെന്ററില്‍ അക്രമം നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്. ഇതോടെയാണ് ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം പോലീസ് ഉറപ്പിച്ചതും അന്വേഷണം ഊര്‍ജിതമാക്കിയതും.
മാലോം, കൊന്നക്കാട്, പാണത്തൂര്‍, തായന്നൂര്‍, കാലിച്ചാനടുക്കം, പരപ്പ, പനത്തടി, കള്ളാര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വനമേഖലകളില്‍ മാവോയിസ്റ്റ് സംഘങ്ങള്‍ തമ്പടിച്ച് ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് പോലീസ് റിപോര്‍ട്ട്. ജില്ലയിലെ ചില കരിങ്കല്‍ ക്വാറികള്‍ മാവോയിസ്റ്റുകള്‍ ആക്രമിക്കുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു.
പരിസ്ഥിതി വിഷയങ്ങളും മറ്റും ഉയര്‍ത്തിപ്പിടിക്കുന്ന മാവേയിസ്റ്റ് സംഘം സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിക്കാനും സാധ്യതയുണ്ടെന്നാണ് സൂചനകള്‍. കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും പോലീസ് നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ സംഭവത്തില്‍ നീലേശ്വരം പോലീസും ഹൊസ്ദുര്‍ഗ് പോലീസും രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. നീലേശ്വരം സി.ഐ യു പ്രേമനും ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷുമാണ് ഈ കേസുകളില്‍ അന്വേഷണം നടത്തിവരുന്നത്.
അതിനിടെ ജില്ലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള വന ജാഗ്രതാസമിതി യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്തി. കളക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വനജാഗ്രതാസമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് സെക്ഷന്‍, റെയ്ഞ്ച് തല ജാഗ്രതാസമിതിയോഗങ്ങള്‍ ഉടന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.
മൃഗവേട്ട, വാറ്റ്ചാരായ നിര്‍മാണം, വില്‍പന എന്നിവ തടയുന്നതിനുള്ള പദ്ധതികളും യോഗത്തില്‍ ആവിഷ്‌ക്കരിച്ചു. അനധികൃതമായി വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഇത് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനജാഗ്രതാസമിതി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.
യോഗത്തില്‍ കാസര്‍കോട് ഡി.എഫ്.ഒ. പി.കെ. ആസിഫ്, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. കെ. ഗോപാലകൃഷ്ണന്‍, കാസര്‍കോട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി സുരേന്ദ്രന്‍, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഭവാനി, ്രൈടബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, കാസര്‍കോട് ആര്‍.എഫ.്ഒ. എം. രാജീവ്, കാഞ്ഞങ്ങാട് ആര്‍.എഫ.്ഒ. ജി. പ്രദീപ്, പ്ലാച്ചിക്കര വനസംരക്ഷണസമിതി പ്രസിഡണ്ട് ജോസ് സെബാസ്റ്റ്യന്‍, ഓട്ടമല വനസംരക്ഷണസമിതി പ്രസിഡണ്ട് കെ.കെ. വേണുഗോപാല്‍, സി.സി. ഗിരിജ, നെയ്തല്‍ സെക്രട്ടറി പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords : Kanhangad, Kasaragod, Kerala, Police, Report, Forest, Maoist, Attack, Meeting, Maoist posts in the forests of district ?.