മനോജിന്റെ മരണം: കേസ് പോലീസ് എഴുതിത്തള്ളിയത് കോടതി അംഗീകരിച്ചു
Nov 25, 2014, 14:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2014) പോലീസ് എഴുതിത്തള്ളിയ തച്ചങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മനോജ് മരിച്ച സംഭവത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) തള്ളി. കേസില്‍ പോലീസിന്റെ നടപടി ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി പറഞ്ഞത്.
കണ്ണൂര്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.പി.എ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് മനോജ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് പോലീസ് എഴുതിത്തള്ളുകയായിരുന്നു.
അസ്വാഭാവിക മരണത്തിനു കേസെടുത്ത ബേക്കല്‍ പോലീസ് പ്രദേശത്തെ ഏതാനും മുസ്ലീം ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നുവെങ്കിലും പിന്നീട് വിട്ടയച്ചു. മനോജിന്റെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുള്ള നിലപാടില്‍ സി.പി.എം നേതൃത്വം ഉറച്ചു നില്‍ക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റക്കാരണെന്ന് കണ്ടെത്തിയാല്‍ മാത്രമെ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളൂവെന്ന നിലപാടിലായിരുന്നു പോലീസ്.
കാഞ്ഞങ്ങാട് എ.എസ്.പിയായിരുന്ന എച്ച്. മഞ്ചുനാഥയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് ഏറ്റെടുക്കുകയും ഊര്‍ജിതമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മനോജിന്റെ മരണ സമയത്ത് തച്ചങ്ങാട്ടുണ്ടായിരുന്നില്ലെന്നു പോലീസ് കണ്ടെത്തി.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്നു ആരോപിക്കപ്പെട്ടവര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയത്. മനോജിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിലും കണ്ടെത്തിയതോടെയാണ് കേസ് എഴുതിത്തള്ളാന്‍ പോലീസ് തീരുമാനിച്ചത്.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പോലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ അന്തിമ തീരുമാനം കൈകൊള്ളാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Police, Case, court, Bekal, Thachangad, Kerala, Manoj, Death, MYL, Manoj's death: court upholds Police report.
കണ്ണൂര്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.പി.എ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് മനോജ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് പോലീസ് എഴുതിത്തള്ളുകയായിരുന്നു.
മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസ് പോലീസ് എഴുതിത്തള്ളിയത്. 2012 ഓഗസ്റ്റ് രണ്ടിനാണ് മനോജ് കുമാറിനെ തച്ചങ്ങാട് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മനോജിനെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിപിഎം - ഡിവൈഎഫ്‌ഐ നേതൃത്വങ്ങള്‍ ആരോപിക്കുകയും പിറ്റേന്ന് ജില്ലാ ഹര്‍ത്താല്‍ ഉള്‍പെടെയുള്ള സമര പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.