ഗള്‍ഫുകാരന്റെ വധം: കത്തിയും ബൈക്കും കണ്ടെടുത്തു
May 11, 2015, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/05/2015) വാഴുന്നോറടിയില്‍ ഗള്‍ഫുകാരനായ മണിയെ (40) കുത്തികൊലപ്പെടുത്താന്‍ ഉപയോഗിച്ച കഠാരയും, പ്രതികള്‍ ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. കഠാര കണിച്ചിറ പാലത്തിനടുത്ത് നിന്നും, ബൈക്ക് ഇവരുടെയും സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെടുത്തത്.
കേസിലെ പ്രതികളായ മധുരംങ്കൈ ചാളക്കുഴിയിലെ കരിമാടി ബിജു എന്ന വിനോദിനെയും സുഹൃത്ത് ചതുരക്കിണറിലെ അനൂപിനെയും കഴിഞ്ഞ ബുധനാഴ്ച ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് സി.ഐ യു പ്രേമനും സംഘവും ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കത്തിയും ബൈക്കും കാണിച്ചു കൊടുത്തത്.
ഏപ്രില്‍ 26 ന് വൈകിട്ട് വാഴുന്നോറടിയില്‍ വെച്ചാണ് ഗള്‍ഫുകാരനായ മണി കുത്തേറ്റു മരിച്ചത്. മത്സ്യം വാങ്ങി സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ വിനോദും അനൂപും തടഞ്ഞ് നിര്‍ത്തി കത്തി കൊണ്ട് നെഞ്ചിന് കുത്തുകയായിരുന്നു.

Keywords : Kanhangad, Murder, Youth, Accuse, Kasaragod, Kerala, Bike, Police, Investigation, Mani.