മണികണ്ഠനും അര്‍ജുനും സംസ്ഥാന കബഡി ടീമില്‍
Nov 5, 2014, 13:50 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2014) ബീഹാറില്‍ നവംബര്‍ എട്ട് വരെ നടക്കുന്ന ദേശീയ സബ്ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാടീമില്‍ കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ വി മണികണ്ഠന്‍, ബി. അര്‍ജ്ജുന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞങ്ങാട് ഏക്കല്‍ സ്വദേശിയായ മണികണ്ഠന്‍ വി. രാജന്‍ - വി. രതി ദമ്പതിതളുടെ മകനാണ്. അര്‍ജുന്‍ ഉദുമ ആറാട്ടുകടവ് സ്വദേശിയും ബി. ഭാസ്‌ക്കരന്‍ - സത്യഭാമ ദമ്പതിമാരുടെ മകനാണ്. രണ്ടുപേരും നായന്‍മാര്‍മൂല ടിഐഎച്ച്എസ്എസ് ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് കെ. ഗണേഷിന്റെ കീഴിലാണ് പരിശീലനം നേടുന്നത്.

Keywords : Kasaragod, Kabaddi-Team, State, Selection, Kanhangad, Students, Arjun, Manikandan, Manikandan and Arjun selected in State Kabaddi team.