ഡി.വൈ.എഫ്.ഐ. സംഘാടക സമിതിയില്‍ മാണി കോണ്‍ഗ്രസ് നേതാവ് പ്രാസംഗികന്
Dec 8, 2012, 19:41 IST
വെള്ളരിക്കുണ്ട്: ഡി.വൈ.എഫ്.ഐ. കാസര്‍കോട് ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നേരിട്ട് സംബന്ധിച്ച് പ്രസംഗിച്ച യു.ഡി.എഫി.ന്റെ പ്രധാന ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് - മാണിഗ്രൂപ്പിന്റെ സംസ്ഥാന സെക്രട്ടറി ജെറ്റോ ജോസഫ് വിവാദ കുരുക്കില്‍.
ഫെബ്രുവരി 16 മുതല്‍ 19 വരെ വെള്ളരിക്കുണ്ടില്‍ സംഘടിപ്പിക്കുന്ന സി.പി.എമ്മിന്റെ യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. യുടെ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം വെള്ളിയാഴ്ച വെള്ളരിക്കുണ്ട് കാസിനോ ഓഡിറ്റോറിയത്തിലാണ് നടന്നത്. സി.പി.എം. ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രനാണ് യോഗം ഉദ്ഘാടനം ചെയ്തത്. യോഗ നടപടികള്‍ ഏതാണ്ട് അവസാനിക്കുന്നതുവരെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ ഈ സംസ്ഥാന നേതാവ് വേദിയിലുണ്ടായിരുന്നു.
സമ്മേളനത്തിന് എല്ലാ ആശംസകളും നേര്‍ന്ന് ഉശിരന്‍ പ്രസംഗവും അദ്ദേഹം നടത്തി. നേരത്തെ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡണ്ടായിരുന്ന ജെറ്റോ ജോസഫ് മാണി - ജോസഫ് കേരള കോണ്‍ഗ്രസ് ലയനത്തോടെയാണ് മാണി ഗ്രൂപ്പിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നത്. മന്ത്രി പി.ജെ. ജോസഫിന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് കൂടിയാണ് ജെറ്റോ ജോസഫ്. ജെറ്റോജോസഫ് ഡി.വൈ.എഫ്.ഐ. വേദി പങ്കിട്ടത് മലയോരത്ത് യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ നടുക്കം ഉളവാക്കി.

Keywords : Kanhangad, Vellarikundu, DYFI, District, Sammelanam, UDF, Leader, Kasaragod, Congress Mani, Jeto Joseph, Satheesh Chandran, P.J. Joseph, Kerala, malayalam News.