city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രുചി വൈവിധ്യവുമായി മാംഗോഫെസ്റ്റ് ആരംഭിച്ചു

പടന്നക്കാട്: (www.kasargodvartha.com 08/05/2015) നാവില്‍ കൊതിയൂറുന്ന വിവിധയിനം മാമ്പഴങ്ങളുടെ പ്രദര്‍ശനവും വിപണനവുമായി പടന്നക്കാട് കാര്‍ഷിക കോളജില്‍ മലബാര്‍ മാംഗോഫെസ്റ്റ് മധുരം 2015 ന് തുടക്കമായി. ഫെസ്റ്റിവലില്‍ 40 ഓളം വിഭിന്നങ്ങളായ മാമ്പഴങ്ങളുടെ പ്രദര്‍ശനവും 14 വിഭിന്നമായ മാമ്പഴങ്ങളുടെ വില്‍പനയുമാണ് ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിലെ താരങ്ങളായ മാമ്പഴങ്ങള്‍ സിന്ദൂരം, സുവര്‍ണ്ണരേഖ, റുമാനി, അല്‍ഫോന്‍സ, ഫിറന്‍കി ലഡുവ, ചിറ്റൂര്‍, ചന്ദ്രക്കാരന്‍, ലോര്‍ഡ്, ചിന്നരസം, മല്‍ഗോവ, രാജമന്ത്രി, ക്രീപ്പിങ്, ബംഗനപ്പള്ളി എന്നിവയാണ്.

ബംഗനപ്പള്ളി, അല്‍ഫോന്‍സ, നീലം, റുമാനി എന്നീ ഇനങ്ങളില്‍പ്പെടുന്ന മാമ്പഴങ്ങള്‍ കിലോക്ക് 60 രൂപ നിരക്കിലും, സിന്ദൂര്‍, മല്‍ഗോവ, തങ്കക്കാച്ചി, പി. എന്‍.ടി 1, നാട്ടി എന്നീ ഇനങ്ങളില്‍പ്പെടുന്ന മാമ്പഴങ്ങള്‍ കിലോക്ക് 70 രൂപ നിരക്കിലും മാംഗോഫെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്. ബംഗ്ലോറ ഇനത്തില്‍പ്പെടുന്ന മാമ്പഴം 40 രൂപ നിരക്കിലും സാന്തിമല്‍ഗോവ, നടുശാല, ദുരൈപാണ്ടി, ഹിമപസന്ത് എന്നീ ഇനങ്ങളിലുള്ള മാങ്ങ 80 രൂപ നിരക്കിലും പ്രദര്‍ശനത്തിലും ലഭ്യമാണ്.

കൂടാതെ മാംഗോഫെസ്റ്റിനോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ജൈവ വളങ്ങളായ ചകിരി കമ്പോസ്റ്റ്, മീന്‍ വളം, മണ്ണിര കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് ട്രൈക്കോ ഡര്‍മ സമ്പുഷ്ട ജൈവവളം എന്നിവയുടെ സാമ്പിളുകളും പ്രദര്‍ശനത്തിലുണ്ട്. വിസ്മൃതിയില്‍ മറഞ്ഞ്‌പോയ കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനമാണ് മറ്റൊരു പ്രധാന ആകര്‍ഷണം.  ഭസ്മകൊട്ട, നുകം, ആട്ടമ്മി, തുമ്പോട്ടി എന്നിവയാണ് പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ച പഴയകാല കാര്‍ഷികോപകരണങ്ങള്‍ . വൈവിധ്യങ്ങളായ തേങ്ങകളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

ഫിലിപ്പൈന്‍സ് തേങ്ങ, മലയന്‍, എല്ലോ ഡാര്‍ഫ്, മലയന്‍ ഓറഞ്ച് ഡാര്‍ഫ്, മലയന്‍ ഗ്രീന്‍ ഡാര്‍ഫ്, ലക്ഷ ഗംഗ, ലക്ഷദ്വീപ് ഓര്‍ഡിനറി, കേരശ്രീ, കേരസൗഭാഗ്യ, ഗോദാവരി, ഫിജി, കൊച്ചിന്‍ ചൈന, ബംഗാള്‍ തൂടങ്ങിയ ഇനങ്ങളില്‍പ്പെടുന്ന തേങ്ങകളാണ് പ്രദര്‍ശനത്തിലെ താരങ്ങള്‍. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് മാംഗോഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഒമ്പതിന് ഇത് സമാപിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

രുചി വൈവിധ്യവുമായി മാംഗോഫെസ്റ്റ് ആരംഭിച്ചു
രുചി വൈവിധ്യവുമായി മാംഗോഫെസ്റ്റ് ആരംഭിച്ചു

Keywords : Padannakad, Kasaragod, Kanhangad, Kerala, Mango Fest. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia