യുവാവിന്റെ കൈയ്യില്‍ നിന്ന് മഴുവാങ്ങി തിരിച്ചുവെട്ടി
Nov 27, 2012, 19:35 IST
കാഞ്ഞങ്ങാട്: ബഹളം കേട്ട് ക്ലബ്ബിലെത്തിയ യുവാവിന്റെ കൈയ്യില്‍ നിന്നും മഴുപിടിച്ചുവാങ്ങി തിരിച്ചുവെട്ടി പരിക്കേല്‍പ്പിച്ചു. പാക്കം കരുവാക്കോട്ടെ അനില്‍കുമാറിനാണ് (39) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ ഉണ്ണി, സത്യന്‍, സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് അനില്‍കുമാര്‍ പരാതിപ്പെട്ടു.
വീടിന് സമീപത്തെ ക്ലബ്ബില്‍ അനില്‍കുമാറിന്റെ സഹോദരന്‍ സുനിലും ചിട്ടി നടത്തിപ്പുകാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബഹളം കേട്ട് മഴുവുമായി ക്ലബ്ബിലെത്തിയ അനില്‍കുമാര്‍ എത്രയും വേഗം ബഹളം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതേചൊല്ലിയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം മഴു പിടിച്ചുവാങ്ങി അനില്‍കുമാറിന്റെ തലക്ക് വെട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ അനില്‍കുമാറിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Axe, Attack, Youth, Injured, Kanhangad, Kasaragod, Kerala, Malayalam news