കാഞ്ഞങ്ങാട്ട് യുവാവിനെ കുത്തിക്കൊന്നു; രണ്ടു പേര്‍ കസ്റ്റഡിയില്‍
Jan 9, 2013, 23:58 IST
കാസര്‍കോട്: അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലേ തായഴന്നൂര്‍ ബാഡൂര്‍ കോളനിയില്‍ യുവാവിനെ കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരും സഹോദരങ്ങളുമായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാഡൂര്‍ കോളനിയിലെ പൊക്കന്റെ മകന്‍ രാജു(30) വാണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെ വീട്ടിനടുത്ത റോഡില്‍വെച്ചാണ് രാജുവിന് കുത്തേറ്റത്. ഉടന്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍ക്കാരന്‍ രാമകൃഷ്ണന്റെ മക്കളായ യാജേഷ്, ജയേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തോട്ടം തൊഴിലാളികാളായ ഇവര്‍ തമ്മില്‍ അടക്കപറിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം അറിഞ്ഞ് ഹോസ്ദുര്‍ഗ് സി.ഐ സ്ഥലതെത്തി അന്വേഷണം തുടങ്ങി. രാജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Kerala, Kasaragod, Kanhnagad, Thazhanur, Amkbalathara, Police station, Raju, Malayalam News, Kerala Vartha, Killed, Murder, hospital, Hosdurg.