തെക്കില്‍ പാലത്തില്‍ കാണപ്പെട്ട മൃതദേഹം കൊന്നു തള്ളിയത്, ഒരാള്‍ കസ്റ്റഡിയില്‍
Oct 9, 2014, 23:32 IST
കാസര്‍കോട്:(www.kasargodvartha.com 09.10.2014) സെപ്തംബര്‍ എട്ടിനു തെക്കില്‍ പാലത്തിന്റെ തൂണില്‍ കാണപ്പെട്ട മൃതദേഹം കര്‍ണാടക സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞു. കൊലപ്പെടുത്തിയ ശേഷം കൊണ്ടു തള്ളിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. ദമ്പതികളും മകനും ഉള്‍പെടെ നാലു പേരെ തിരയുന്നു.
കാഞ്ഞങ്ങാട് ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായിരുന്ന കര്‍ണാടക ചിക്കബല്ലാപുര സ്വദേശി രാമഞ്ചിയാണ് കൊല്ലപ്പെട്ടത്.
ചോളപ്പൊരി ഉണ്ടാക്കി വില്‍ക്കുന്ന സംഘത്തിലെ തൊഴിലാളിയാണ് രാമഞ്ചി.
മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. പള്ളയിലെ എല്ലു പൊട്ടിയതും തലയിലെ മുറിവും അടിയേറ്റ് സംഭവിച്ചതാണെന്ന് മനസിലായി.
തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരികയായിരുന്നു. ചിക്കബല്ലാപുര സ്വദേശിയായ ദമ്പതികളും മകനും നടത്തുന്ന ചോളപ്പൊരി നിര്‍മാണ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട രാമഞ്ചി. കൂലിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്കു വഴിവെച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സെപ്തംബര്‍ ഏഴിനു ഉച്ചയ്ക്ക് അടിച്ചു കൊന്ന രാമഞ്ചിയുടെ മൃതദേഹം രാത്രിയാണ് ഓട്ടോ റിക്ഷയില്‍ കൊണ്ടു വന്ന് തെക്കില്‍ പാലത്തില്‍ തള്ളിയത്. പുഴയില്‍ തള്ളുന്നതിനിടെ മൃതദേഹം പാലത്തിന്റെ തൂണില്‍ വീഴുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഓട്ടോയും അത് ഓടിച്ചയാളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അജ്ഞാത മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. മരിച്ചയാളെ തിരിച്ചറിയുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ കേസ് ഹൊസ്ദുര്‍ഗ് പോലീസിനു കൈമാറി. രാമഞ്ചി താമസിച്ചിരുന്നതും കൊല നടന്ന സ്ഥലവും ഹൊസ്ദുര്‍ഗ് സ്‌റ്റേഷന്‍ പരിധിയിലാണ്.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kasaragod, Kerala, Police, Murder, custody, Karnataka, Kanhangad, Vidya Nagar, Auto Driver, Investigation, Man in police custody for murder case
Advertisement: