കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന് പരിക്ക്
May 17, 2012, 12:00 IST
ഒടയംചാല്‍: കര്‍ഷകന് കാട്ടുപന്നിയുടെ കുത്തേറ്റു. ഒടയംചാല്‍ ചക്കിട്ടടുക്കത്തെ വള്ളാര്‍കോലില്‍ ബാലകൃഷ്ണന്‍നായര്‍ക്കാണ് (48) കാട്ടുപന്നിയുടെ കുത്തേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. വീടിന് പിറകുവശത്ത് ബാലകൃഷ്ണന്‍നായര്‍ വിശ്രമിക്കുന്നതിനിടയില്‍ കൂറ്റന്‍കാട്ടുപന്നി പാഞ്ഞെത്തി കുത്തുകയായിരുന്നു. പരിക്കേറ്റ ബാലകൃഷ്ണന്‍നായരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒടയംചാല്‍, ചക്കിട്ടടുക്കം ഭാഗങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പന്നിശല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പന്നികളെ വേട്ടയാടുന്നതിനുള്ള നിയമതടസ്സം പന്നിശല്യത്തിന് ആക്കം കൂട്ടിയതായി കര്‍ഷകര്‍ പറയുന്നു

Keywords: Kasaragod, Kanhangad, Attack, Injured