ട്രെയിന്‍ തട്ടി ഗൃഹനാഥന്റെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍
Jun 26, 2015, 21:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26/06/2015) ഗൃഹനാഥനെ ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് കുറുന്തൂറിലെ കെ. കുമാര(55) നെയാണ് പടന്നക്കാട് മേല്‍പാലത്തിനു സമീപത്തെ നഗരസഭയുടെ പൊതുശ്മശാനത്തിനരികിലുള്ള റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഛിന്നഭിന്നമായ അവസ്ഥയിലായിരുന്നു.
മംഗളൂരുവില്‍ നിന്നും വന്ന കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് അപകടം. ഭാര്യ. ചിരുത. മക്കള്‍: ഷീബ, സന്തോഷ്, ശ്രീജ. രാജീവന്‍, അനീഷ്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords : Kanhangad, Death, Obituary, Train, Railway-track.