city-gold-ad-for-blogger

വീണ് നട്ടെല്ലിന് പരിക്കേറ്റയാള്‍ കിണറ്റിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

നീലേശ്വരം: (www.kasargodvartha.com 09/05/2015) കിണറ്റില്‍ വീണ് നട്ടെല്ലിന് പരിക്കേറ്റ ഗൃഹനാഥനെ വീട്ടുവളപ്പിലെ കിണറിലെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ബങ്കളത്തെ പരേതനായ കൊട്ടന്‍ - സരോജിനി ദമ്പതികളുടെ മകന്‍ പി.വി വേണുവിനെയാണ് (54) വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചായ്യോത്ത് മടുപ്പയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു വേണു. വൈകുന്നേരം മുതലാണ് കാണാതായത്. പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കിണര്‍ ജോലി ഉള്‍പടെയുള്ള കൂലിവേലകള്‍ ചെയ്തുവരികയായിരുന്നു വേണു. ഈയിടെ കിണര്‍ ജോലിക്കിടെ വീണാണ് നട്ടെല്ലിന് ഗുരുതരമായി ക്ഷതമേറ്റത്.

ഭാര്യ: രാധ. മക്കള്‍: രമ്യ, വിനോദ് ( മലേഷ്യ). സഹോദരങ്ങള്‍: രവി, സതി, പ്രേമന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വീണ് നട്ടെല്ലിന് പരിക്കേറ്റയാള്‍ കിണറ്റിന്റെ കപ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

Keywords :  Vellarikundu, Suicide, Death, Kasaragod, Kanhangad,  Venu. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia