city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്തരിച്ച സിപിഎം നേതാവ് സി.കൃഷ്ണനായരുടെ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെറുവത്തൂര്‍:(www.kasargodvartha.com 09.12.2014) അന്തരിച്ച സിപിഎം നേതാവ് സി.കൃഷ്ണനായരുടെ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ വീട്ടില്‍ വെച്ചാണ് കൃഷ്ണനായരുടെ  മകന്‍ രത്‌നാകരനെ(55) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. രണ്ടുവര്‍ഷമായി ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു രത്‌നാകരന്‍.

ഭാര്യ വിവാഹമോചനത്തിന് തയ്യാറായതിലുള്ള മനോവിഷമമാണ് മരണകാരണമെന്നാണ് സൂചന. നേരത്തെ ഗള്‍ഫിലായിരുന്ന രത്‌നാകരന്‍ തൃക്കരിപ്പൂരിലെ ഒരു ടാക്‌സ് പ്രാക്ടീസ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.

മരണവിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സുധ വെള്ളോറ (സ്‌കൂള്‍ അധ്യാപിക). മക്കള്‍: വിപിന്‍ (എഞ്ചിനീയര്‍, ബാംഗ്ലൂര്‍) നിഖില്‍ (വിദ്യാര്‍ത്ഥി, തിരുവനന്തപുരം). സഹോദരങ്ങള്‍ രവീന്ദ്രന്‍ (റിട്ട.സെയില്‍ ടാക്‌സ് ഓഫീസര്‍), സന്തോഷ് കുമാര്‍ (കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍), രുഗ്മിണി (മുംബൈ), ഹേമലത രാമന്തളി, ചന്ദ്രിക കാലിക്കടവ്, കുഞ്ഞികൃഷ്ണന്‍ (ജില്ലാ സഹകരണ ബാങ്ക്).

അന്തരിച്ച സിപിഎം നേതാവ് സി.കൃഷ്ണനായരുടെ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords:  CPM, Political party, case, Cheruvathur, Pilicode, kasaragod, Kanhangad, Kerala, Krishnan Nayar, Rathnakaran

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia