city-gold-ad-for-blogger

ഗൃഹനാഥന്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

രാജപുരം: (www.kasargodvartha.com 13/05/2015) ഗൃഹനാഥനെ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാലക്കല്ല് കരോട്ട് കുന്നേലിലെ കെ.ടി മത്തായിയെയാണ് (85) ബുധനാഴ്ച രാവിലെ ചെരുമ്പന്‍ചാലിലുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ഗൃഹനാഥന്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ഈ വീട്ടിലായിരുന്നു നേരത്തെ മത്തായിയുടെ കുടുംബം താമസിച്ചു വന്നിരുന്നത്. വിവരമറിഞ്ഞ് രാജപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ഏലിയാസ്, ലൈല, ത്രേസ്യാമ്മ, ആന്‍സി, ടോമി, ജോസ്.

സഹോദരങ്ങള്‍: പരേതനായ ചാക്കോ, ഫിലിപ്പ് മാലക്കല്ല്, ത്രേസ്യാമ്മ കൊട്ടോടി, തങ്കമ്മ പാലാ, അന്നമ്മ, മറിയാമ്മ. മരുമക്കള്‍: ലിസി, സിനി, അജിത്, അനൂപ്, ഹാഷിനി, ആന്‍വിന്‍. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Rajapuram, Death, Obituary, Suicide, Police, Kanhangad, Kasaragod, Kerala, K.T Mathayi. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia