3 വര്‍ഷം മുമ്പ് ഒരു കോടി രൂപ ലോട്ടറിയടിച്ച ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
Jan 10, 2015, 23:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/01/2015) മൂന്ന് വര്‍ഷം മുമ്പ് ഒരു കോടി രൂപ ലോട്ടറിയടിച്ച ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ പാലാവയല്‍ തോട്ടേഞ്ചാലിലെ വിജയനെയാണ് (52) ശനിയാഴ്ച വൈകിട്ട് 3.30 മണിയോടെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. വിജയന്‍ മദ്യപിച്ച് വഴക്കിട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് ഭാര്യ രാജമ്മയും മക്കളായ നിധിനും വിദ്യയും ആലക്കോട്ടെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇതിന് ശേഷം വിജയന്‍ ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം. മകന്‍ നിധിന്‍ പിതാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തിരുന്നില്ല. ഇതേതുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മകന്‍ നിധിനാണ് വിവരം ചിറ്റാരിക്കാല്‍ പോലീസിനെ അറിയിച്ചത്. മകന്റെ മൊഴിയനുസരിച്ച് പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് അയക്കുമെന്ന് പോലീസ് അറിയിച്ചു.
മരണത്തില്‍ മറ്റു തരത്തിലുള്ള സംശയങ്ങളൊന്നുമില്ലെന്നാണ് സൂചന.

Keywords : Kanhangad, Death, Obituary, Chittarikkal, Lottery, House, Kasaragod, Kerala, Vijayan, Man found dead hanged.