തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നു വീണ് മരിച്ചു
Jan 30, 2013, 15:20 IST
കാഞ്ഞങ്ങാട്: തേങ്ങപറിച്ചിടാന്‍ തെങ്ങില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ് തെങ്ങ്കയറ്റ തൊഴിലാളി മരണപ്പെട്ടു. അരയി കോട്ടക്കടവിലെ കണ്ണന്‍-കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ രവി (55) യാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ കൊവ്വല്‍പ്പള്ളിയിലെ മന്ന്യോട്ട് ക്ഷേത്രത്തിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തെങ്ങ്കയറ്റ ജോലിക്കെത്തിയ രവി തെങ്ങ് കയറുമ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
രവിയെ ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മന്ദാകിനിയാണ് ഭാര്യ. മക്കള്‍: മഹേഷ്, രേഷ്മ, രമ. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, നാരായണന്‍, സുന്ദരന്‍ (പരേതര്‍), കൃഷ്ണന്‍കുട്ടി അന്തിത്തിരിയന്‍, നാരായണി, ദേവി, രാധ, വിജയന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Obituary, Kanhangad, Kasaragod, Kerala, Malayalam news