ബൈക്കില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ യുവാവ് മരിച്ചു
Aug 3, 2014, 18:00 IST
പയ്യന്നൂര്‍: (www.kasargodvartha.com 03.08.2014) ബൈക്കില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രാമന്തളിയിലെ പരേതനായ ഹംസയുടെ മകന്‍ തളിക്കാരന്‍ ശാദുലി (43) യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ പയ്യന്നൂര്‍ മേല്‍പാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.
സുഹൃത്ത് ആയത്തുല്ലയ്‌ക്കൊപ്പം യമഹ എഫ്‌സെഡ് ബൈക്കില്‍ സഞ്ചരിക്കവെ മുന്നിലുണ്ടായിരുന്ന ജീപ്പില്‍ ഇടിച്ചാണ് അപകടം. ബൈക്കില്‍ പിറകിലിരിക്കുകയായിരുന്ന ശാദുലി റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാദുലി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് മരിച്ചത്.

Keywords : Payyannur, Accident, Death, Youth, Bike, Jeep, Kasaragod, Kanhangad, Kerala, Thalikkaran Shaduli.