ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Sep 10, 2014, 22:01 IST
കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞഹമ്മദ് ഹാജിയെ ഉടന്‍തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാണിക്കോത്ത് കെ.എച്ച്.എം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ കണ്‍വീനറായിരുന്നു. മുസ്ലിം ജമാഅത്ത് കമ്മറ്റി ഓഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
നഫീസയാണ് ഭാര്യ. മക്കള്‍: മുഹമ്മദലി, സഫ്‌വാന്‍. സഹോദരങ്ങള്‍: കെ. അബ്ദുര്‍ റഹ്മാന്‍ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, അലീമ, ഇബ്രാഹിം ഹാജി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Bike, Obituary, Death, Accident, Hospital, Kunhamed Haji, Manikkoth.
Advertisement: