സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണ് അപകടം; ഗൃഹനാഥന്‍ മരിച്ചു
Jul 8, 2015, 16:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08/07/2015) പുല്ലൂര്‍ ദേശീയ പാതയില്‍ പാലത്തിന് സമീപത്തെ റോഡിലെ കുഴിയില്‍ വീണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബന്തടുക്ക മാനടുക്കത്തെ കരിച്ചേരി കുമാരന്‍ നായര്‍-പുല്ലാക്കടി നാരായണി ദമ്പതികളുടെ മകന്‍ രാജന്‍ (48) ആണ് മരിച്ചത്. അപകടത്തില്‍ സുഹൃത്തിന് പരിക്കേറ്റു.
കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രാജനും സുഹൃത്തും പുല്ലൂരിലെത്തിയപ്പോള്‍ റോഡിലെ കുഴിയില്‍ വീഴുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ രാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: സുനന്ദ (പെരിയ, പൂക്കളം). ഏക മകള്‍ ശിവന്യ. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, രത്‌നാകരന്‍, രാധ, സുമതി, ഗംഗ, ഉഷ. അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kanhangad, Death, Accident, Man dies in accident.
Advertisement: