city-gold-ad-for-blogger

പ്രഭാത സവാരിക്കിടെ മധ്യവയസ്‌ക്കന്‍ ഓട്ടോയിടിച്ചു മരിച്ചു

കാഞ്ഞങ്ങാട്: പ്രഭാത സവാരിക്കിടെ മധ്യവയസ്‌ക്കന്‍ ഓട്ടോയിടിച്ച് മരിച്ചു. അപകടം വരുത്തിയ ഓട്ടോ നിര്‍ത്താതെ പോയി. പടന്നക്കാട് നെഹ്‌റു കോളജിനടുത്ത അബ്ദുല്‍ സത്താര്‍(59) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഞാണിക്കടവിലാണ് അപകടം. പിറകില്‍ നിന്നെത്തിയ ഓട്ടോ സത്താറിനെ ഇടിച്ചു നിര്‍ത്താതെ പോവുകയായിരുന്നു.

പ്രഭാത സവാരിക്കിടെ മധ്യവയസ്‌ക്കന്‍ ഓട്ടോയിടിച്ചു മരിച്ചു
Abdul Sathar
അപകടം കണ്ട് ഓടിക്കൂടിയവര്‍ സത്താറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം വരുത്തിയ ഓട്ടോ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്. സത്താര്‍ നേരത്തെ ഗള്‍ഫിലായിരുന്നു. ഭാര്യ: സഫിയത്ത്. മക്കള്‍: സഫാന, ഷഹീല്‍. മരുമകന്‍: മുനീര്‍.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Kasaragod, Kanhangad, Accident, Obituary, Padannakad, Nehru-college, Auto-rickshaw, Jogging
Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia