പൂച്ചയെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
May 21, 2013, 19:27 IST
കാഞ്ഞങ്ങാട്: പൂച്ചയെ രക്ഷിക്കാന്‍ 60 അടി താഴ്ചയുള്ള കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. കിഴക്കേ വെള്ളിക്കോത്ത് കരിപ്പാടക്കല്‍ വീട്ടിലെ പരേതനായ കുഞ്ഞമ്പുവിന്റെ മകന്‍ രാജീവനാണ്(34) മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയായിരുന്ന യുവാവ് കിഴക്കേ വെള്ളിക്കോത്തിനടുത്ത പാതിരിക്കുന്നിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറില്‍ പൂച്ച വീണ വിവരമറിഞ്ഞെത്തുകയും പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറില്‍ ഇറങ്ങുകയുമായിരുന്നു.
കിണറിന്റെ പകുതി താഴ്ചയില്‍ എത്തിയപ്പോള്‍ വായു സഞ്ചാരമില്ലാത്തതിനാല്‍ ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. അരയില്‍ കയര്‍കെട്ടിയാണ് കിണറില്‍ ഇറങ്ങിയത്. പരിസരവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടു നിന്നും അഗ്നിശമനസേനയെത്തി കിണറില്‍ അകപ്പെട്ട രാജീവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസം
മുമ്പാണ് വിവാഹിതനായത്. ഭാര്യ: മിനി. മാതാവ്: കല്ല്യാണി. സഹോദരങ്ങള്‍: ചന്ദ്രന്‍, ബാലാമണി, ലീല, രാഗിണി, പ്രീത.
Keywords: Youth, Dead, Cat, Well, Kanhangad, Bellikoth, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കിണറിന്റെ പകുതി താഴ്ചയില്‍ എത്തിയപ്പോള്‍ വായു സഞ്ചാരമില്ലാത്തതിനാല്‍ ശ്വാസം മുട്ടിയതിനെ തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. അരയില്‍ കയര്‍കെട്ടിയാണ് കിണറില്‍ ഇറങ്ങിയത്. പരിസരവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാഞ്ഞങ്ങാട്ടു നിന്നും അഗ്നിശമനസേനയെത്തി കിണറില്‍ അകപ്പെട്ട രാജീവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസം
Rajeevan |