പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു
Jul 6, 2015, 11:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/07/2015) പനി മൂര്‍ച്ഛിച്ച് ഗൃഹനാഥന്‍ മരണപ്പെട്ടു. ചിറ്റാരിക്കാല്‍ പറമ്പിലെ കുഞ്ഞിക്കണ്ണന്‍ (52) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം പനിമൂര്‍ച്ഛിച്ച് വീട്ടിനകത്ത് കുഴഞ്ഞുവീണ കുഞ്ഞിക്കണ്ണനെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
നേരത്തെ പനിയെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന കുഞ്ഞിക്കണ്ണന്‍ അസുഖം ഭേദമായതിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. ഇതിനിടെയാണ് വീണ്ടും പനി വന്നത്. തമ്പായിയാണ് ഭാര്യ. ഷിജു, ശ്രീജ എന്നിവര്‍ മക്കള്‍.

Keywords : Obituary, Kanhangad, Kerala, Fever, Husband, Man dies after fever, Advertisement Zaitooni